Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെല്ലിക്കുഴി...

നെല്ലിക്കുഴി പഞ്ചായത്ത്​ ബജറ്റ്​: റോഡുകള്‍ക്കും ലൈഫ് ഭവന പദ്ധതിക്കും ഊന്നല്‍

text_fields
bookmark_border
കോതമംഗലം: റോഡുകള്‍ക്കും ലൈഫ് ഭവന പദ്ധതിക്കും മാലിന്യ സംസ്കരണത്തിനും ഊന്നല്‍ നല്‍കുന്ന നെല്ലിക്കുഴി പഞ്ചായത്ത് ബജറ്റില്‍ വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍ക്കും മുന്തിയ പരിഗണന. 33,08,46,300 രൂപ വരവും 33,03,16,000 രൂപ ചെലവും 68,85,629 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു. മെയിന്‍റനന്‍സ് ഗ്രാന്‍റ് വിഹിതത്തില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നും​ അധികമായി ആറു കോടിയോളം രൂപ സംസ്ഥാന സര്‍ക്കാറില്‍നിന്നും ലഭ്യമായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഫണ്ട് വകയിരുത്തിയത് റോഡുകളുടെ നവീകരണത്തിനും നിര്‍മാണത്തിനുമാണ്. 10 കോടി രൂപയാണ് വകയിരുത്തിയത്. 125 പേര്‍ക്ക് ലൈഫ് ഭവന പദ്ധതിയിലൂടെ വീട് വെച്ച് നല്‍കും. ഇതിന്​ ഭവനസമുച്ചയം ഉൾപ്പെടെ നിര്‍മിക്കാൻ അഞ്ചുകോടിയും മാലിന്യ സംസ്കരണത്തിന്​ ഒരു കോടിയും വകയിരുത്തി. കാര്‍ഷിക മേഖലയില്‍ ഇടപെടലുകള്‍ നടത്തുന്നതിന്​ 60 ലക്ഷം രൂപയും കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ 48 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്​. വൈസ് പ്രസിഡന്‍റ് ശോഭ വിനയന്‍ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്‍റ് പി.എം. മജീദ്​ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story