Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിയുടെ ദാഹം...

കൊച്ചിയുടെ ദാഹം തീർക്കാൻ ആലുവയിലെ പുതിയ പ്ലാന്‍റ്​ വരണം

text_fields
bookmark_border
കൊച്ചി: ആലുവ ജലശുദ്ധീകരണ ശാലയിൽ സ്ഥാപിക്കുന്ന പുതിയ പ്ലാന്‍റ്​ പ്രവർത്തനക്ഷമമാകുന്നതോടെ കൊച്ചി നഗരത്തി‍ൻെറ കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുമെന്ന്​ പ്രതീക്ഷ. 190 എം.എൽ.ഡി ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പുതിയ പ്ലാന്‍റിലൂടെ വൈപ്പിൻ, മുളവുകാട്​, ചേരാനല്ലൂർ തുടങ്ങിയ മേഖലകളിലും കുടിവെള്ളക്ഷാമത്തിന്​ പരിഹാരമാകും. രൂക്ഷമായ കുടിവെള്ളക്ഷാമം നിലനിൽക്കുന്ന അവസ്ഥയിൽ അവതരിപ്പിച്ച കോർപറേഷൻ ബജറ്റിലാണ്​ ഇക്കാര്യം പരാമർശിക്കുന്നത്​. പുതിയ പ്ലാന്‍റിന്​ 180 കോടിയുടെ പദ്ധതിക്ക്​ സർക്കാർ ഭരണാനുമതി നൽകിയിരുന്നു. ​കൊച്ചിക്കുപുറമെ നാല്​ മുനിസിപ്പാലിറ്റികൾക്കും 13 പഞ്ചായത്തുകൾക്കും സഹായകമാകുന്നതാണ്​ പദ്ധതി. നിലവിൽ ആലുവ പ്ലാന്‍റിൽനിന്ന്​ പ്രതിദിനം 225 ദശലക്ഷം ലിറ്റർ ശുദ്ധജലം​ ഉൽപാദിപ്പിക്കുന്നുണ്ട്​. മരടിലെ 100 എം.എൽ.ഡി ജലശുദ്ധീകരണ പ്ലാന്‍റി‍ൻെറ ഉപയോഗം പൂർണതോതിലാക്കാൻ ആലുവയിൽ പുതിയ പ്ലാന്‍റ്​ സജ്ജമാകണം. നിലവിൽ നഗരത്തിൽ അഞ്ച്​ വ്യത്യസ്ത മേഖലയിലായി 282 കോടിയുടെ അമൃത്​ പദ്ധതികളാണ്​ നടപ്പാക്കുന്നത്​. ഇതിൽ 114 കോടിയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടതാണ്​. 120 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ആറ്​ ഓവർ ഹെഡ്​ ടാങ്കുകളും ഉൾപ്പെ​ടുന്നു. നാലുകോടിയോളം ചെലവഴിച്ച 10 ലക്ഷം ലിറ്ററി‍ൻെറ തേവര പദ്ധതിയും 7.75 കോടിയുടെ 15 ലക്ഷം ലിറ്ററി‍ൻെറ വടതോട്​ പദ്ധതിയും പൂർത്തീകരിച്ചിട്ടുണ്ട്​. കലൂർ (40 ലക്ഷം ലിറ്റർ), ഇട​ക്കൊച്ചി (13 ലക്ഷം ലിറ്റർ), കരുവേലിപ്പടി (25 ലക്ഷം ലിറ്റർ), പച്ചാളം (17 ലക്ഷം ലിറ്റർ) എന്നീ ടാങ്കുകളുടെ നിർമാണം ഈ സാമ്പത്തിക വർഷം പൂർത്തീകരിക്കുമെന്ന്​ ബജറ്റിൽ പറയുന്നു. തമ്മനത്തുനിന്ന്​ കടവന്ത്ര ഒ.എച്ച്​.എസ്​.ആറിലേക്കുള്ള കുടിവെള്ള ലൈനിന്​ റെയിൽവേയുടെ അനുമതി ലഭ്യമാക്കി ഈ വർഷം പൂർത്തീകരിക്കും. ഈ പദ്ധതിക്കായി എട്ടുകോടിയോളം ചെലവഴിക്കും. ഇതോടൊപ്പം മരടിൽനിന്ന്​ നഗരത്തിലേക്ക്​ 18 എം.എൽ.ഡി ജലം കൊണ്ടുവരുന്ന പദ്ധതി ദേശീയപാത അതോറിറ്റി, റെയിൽവേ എന്നിവയുടെ അനുമതി ലഭ്യമാക്കി ഈ വർഷം പൂർത്തീകരിക്കുമെന്നും ഉറപ്പ്​ പറയുന്നുണ്ട്​. പെരുമാനൂരിൽനിന്ന്​ രവിപുരത്തേക്ക്​ വെള്ളം കൊണ്ടുപോകാൻ പുതിയ പൈപ്പ്​ ലൈനി‍ൻെറ പണിക്ക്​ നാലരക്കോടിയും ചെലവഴിക്കും. പ്രവർത്തനരഹിത കുടിവെള്ള ലൈനുകളും കണക്​ഷനുകളും മാറ്റി സ്ഥാപിക്കാൻ​ അഞ്ചുകോടിയുടെ പദ്ധതിയും ബജറ്റിൽ വിഭാവനം ചെയ്യുന്നുണ്ട്​. ഈ സാമ്പത്തിക വർഷം തന്നെ ഇവ പൂർത്തീകരിക്കുമെന്നും വാഗ്​ദാനമുണ്ട്​. അമൃത്​ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്​ ഈ സാമ്പത്തിക വർഷം തുടക്കമാകും. കുടിവെള്ള പദ്ധതികൾക്ക്​ 180 കോടിയും മലിനജല സംസ്കരണ പദ്ധതികൾക്ക്​ 156 കോടിയുമാണ്​ ചെലവഴിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story