Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ പണിമുടക്ക്:​...

ദേശീയ പണിമുടക്ക്:​ തൊഴിലാളികൾക്ക് കത്ത് നൽകി ബി.പി.സി.എൽ മാനേജ്മെന്‍റ്​

text_fields
bookmark_border
പള്ളിക്കര: മാര്‍ച്ച് 28,29 ദേശീയ പണിമുടക്കില്‍ പങ്കെടുത്താല്‍ 16 ദിവസത്തെ ശമ്പളം പിടിച്ചുവെക്കുമെന്ന്​ തൊഴിലാളികള്‍ക്ക് കത്ത് നല്‍കി ബി.പി.സി.എല്‍ മാനേജ്‌മെന്‍റ്​. വ്യവസായ തര്‍ക്ക നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ പതിനാല് ദിവസക്കാലം മുമ്പ് പണിമുടക്ക് നോട്ടീസ് നല്‍കി നിയമപരമായ ബാധ്യതകളെല്ലാം പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പണിമുടക്കിനെതിരായാണ് മാനേജ്‌മെന്‍റി‍ൻെറ ഭീഷണിയെന്ന് സംയുക്​ത തൊഴിലാളി സംഘടനകള്‍ പറയുന്നു. പണിമുടക്കിന് ആധാരമായ വിഷയങ്ങളെ സംബന്ധിച്ച് റിഫൈനറി തൊഴിലാളി സംഘടനകളുമായി ബി.പി.സി.എല്‍ മാനേജ്‌മെന്‍റ്​ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് ചര്‍ച്ചയിലിരിക്കെ പണിമുടക്ക് നടത്തുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നുമുള്ള വിചിത്രമായ ന്യായം അവതരിപ്പിച്ചാണ് ഭീഷണിക്കത്തിറക്കിയതെന്ന്​ തൊഴിലാളി നേതാക്കള്‍ പറഞ്ഞു. ശമ്പളം പിടിച്ചു വെക്കാനുള്ള നടപടികളില്‍ നിന്ന് പിന്‍മാറണമെന്നും സംയുക്ത ട്രേഡ് യൂനിയന്‍ സമിതി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story