Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസ് സമരം രണ്ടാം...

ബസ് സമരം രണ്ടാം ദിവസവും പൂർണം

text_fields
bookmark_border
കൊച്ചി: നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നടത്തുന്ന സമരം രണ്ടാം ദിനവും ജില്ലയിൽ പൂർണം. സ്‌കൂള്‍ വിദ്യാര്‍ഥികളെ പണിമുടക്ക് കാര്യമായി ബാധിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഗ്രാമീണ മേഖലകളിലും രണ്ട് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം ദുരിതം തീര്‍ത്തിരിക്കുകയാണ്. പൊതുഗതാഗതത്തെ മാത്രം ആശ്രയിച്ച് സ്‌കൂളില്‍ എത്തിയിരുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും രക്ഷിതാക്കള്‍ക്കൊപ്പം ഓട്ടോ, ഉബര്‍ എന്നിവക്ക് പുറമേ ഇരുചക്ര വാഹനങ്ങളിലുമായാണ് സ്‌കൂളില്‍ എത്തിയത്. മെട്രോ സര്‍വിസ് നഗരത്തിനുള്ളിലെ യാത്രക്കാര്‍ക്ക് ആശ്വാസമായി. നോര്‍ത്ത് സൗത്ത് റെയില്‍വേ സ്റ്റേഷനുകളിലെത്തിയ ട്രെയിന്‍ യാത്രക്കാര്‍ പ്രധാനമായും ഓട്ടോ, ഉബര്‍ ടാക്‌സി സര്‍വിസുകളെയാണ് ആശ്രയിച്ചത്. ആദ്യദിനത്തേക്കാൾ കൂടുതൽ സ്വകാര്യ വാഹനങ്ങൾ വെള്ളിയാഴ്ച നിരത്തിലിറങ്ങി. ഇതോടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസുകളെയാണ് യാത്രക്കാർ കൂടുതലും ആശ്രയിച്ചത്. പണിമുടക്കി‍ൻെറ പശ്ചാത്തലത്തില്‍ ഹൈവേകളിലും യാത്രക്കാരുടെ ആവശ്യം അനുസരിച്ചും പ്രത്യേക സര്‍വിസുകളും നടത്തി. എന്നാല്‍, കോട്ടയം ഭാഗത്തേക്ക് ബസുകൾ കുറവാണെന്ന് യാത്രക്കാര്‍ ആരോപിച്ചു. എല്ലാ ബസുകളും നിറയെ യാത്രക്കാരുമായാണ് സര്‍വിസ് നടത്തിയത്. രാവിലെയും വൈകീട്ടും പതിവിലധികം തിരക്ക് മെട്രോയില്‍ അനുഭവപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story