Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:39 AM IST Updated On
date_range 26 March 2022 5:39 AM ISTബിവറേജസ് ജീവനക്കാരന്റെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: ബിവറേജസ് കോർപറേഷൻ ജീവനക്കാരന്റെ സ്ഥലംമാറ്റത്തിന് മൂന്ന് മാസത്തേക്ക് ഹൈകോടതിയുടെ സ്റ്റേ. പാലാ രാമപുരം ഔട്ട്ലറ്റിലെ ജീവനക്കാരനായ കെ.ആർ. ശ്രീശൻ പിള്ളയെ കാസർകോട് മഞ്ചേശ്വരം ഔട്ട്ലറ്റിലേക്ക് സ്ഥലം മാറ്റിയ നടപടിക്കാണ് സ്റ്റേ. മേലുദ്യോഗസ്ഥരടക്കമുള്ളവർ പ്രതികാര നടപടിയുടെ ഭാഗമായാണ് സ്ഥലം മാറ്റുന്നതെന്നും ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ സ്ഥലംമാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശ്രീശൻ പിള്ള നൽകിയ ഹരജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്‍റെ ഇടക്കാല ഉത്തരവ്. ഹരജിയിൽ ബിവറേജസ് കോർപറേഷന്‍റെ വിശദീകരണവും തേടിയിട്ടുണ്ട്. ലോക്‌ഡൗൺ കാലത്ത് ഷോപ്പിൽനിന്ന് മദ്യം കടത്തിയെന്ന തന്റെ പരാതിയിൽ ചില ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതിന്‍റെ പക പോക്കാൻ ബിയറിന് 20 രൂപ അധികം വാങ്ങിയെന്ന പഴയ പരാതിയുടെ പേരിലാണ് തനിക്കെതിരെ നടപടി എടുത്തതെന്ന് ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story