Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈംഗികാതിക്രമം; ടാറ്റൂ...

ലൈംഗികാതിക്രമം; ടാറ്റൂ കലാകാരന്​ ജാമ്യമില്ല

text_fields
bookmark_border
കൊച്ചി: ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ടാറ്റൂ കലാകാരന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റിലായ പ്രതി സുജീഷി​ന്‍റെ ജാമ്യാപേക്ഷയാണ്​ എറണാകുളം അഡീഷനൽ സെഷന്‍സ് കോടതി തള്ളിയത്​. സുജീഷ് ​ സ്റ്റുഡിയോകളിൽ വനിതകൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ്​ കേസ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനിടയാകുമെന്നും വ്യക്തമാക്കിയാണ്​ ജാമ്യം നിഷേധിച്ചത്​. കേസില്‍ ഒരു പരാതിക്കാരി വിദേശിയാണെന്നത് ഗൗരവമായി കാണുന്നെന്നും കോടതി വ്യക്തമാക്കി. പരാതി നല്‍കാനുണ്ടായ കാലതാമസം പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിന്​ മതിയായ കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story