Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോക ക്ഷയദിനം: ...

ലോക ക്ഷയദിനം: അക്ഷയപാത്രം പദ്ധതിക്ക് തുടക്കംകുറിച്ച് മരട് നഗരസഭ

text_fields
bookmark_border
ലോക ക്ഷയദിനം:  അക്ഷയപാത്രം പദ്ധതിക്ക് തുടക്കംകുറിച്ച് മരട് നഗരസഭ
cancel
(പടം) മരട്: ലോക ക്ഷയദിനത്തോടനുബന്ധിച്ച് മരട് നഗരസഭയും വളന്തകാട് പ്രാഥമികാരോഗ്യകേന്ദ്രവും സംയുക്തമായി അക്ഷയപാത്രം പദ്ധതിക്ക് തുടക്കംകുറിച്ചു. പോഷകാഹാര കിറ്റുകള്‍ വിതരണവും ബോധവത്കരണ ക്ലാസും നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം നടൻ ഇന്ദ്രജിത്ത് സുകുമാരന്‍ നിര്‍വഹിച്ചു. വളന്തകാട് ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫിസര്‍ ബാലു ഭാസിയുടെ നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. അക്ഷയപാത്രം പദ്ധതിക്ക് തുടക്കം കുറിക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്ഥാപനമാണ് മരട്. ജനങ്ങൾക്ക്​ ബോധവത്കരണം നല്‍കാനാണ്​ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയില്‍ ഒരുരോഗിക്ക് 5000 രൂപയുടെ പോഷകാഹാര കിറ്റാണ് നല്‍കുന്നത്. നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ രശ്മി സനില്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.ഡി. രാജേഷ്, ചന്ദ്രകലാധരന്‍, മിനി ഷാജി, അജിത നന്ദകുമാര്‍, ബെന്‍ഷാദ് നടുവില വീട്, നഗരസഭ സെക്രട്ടറി ജി. രേണുകാദേവി കൗണ്‍സിലര്‍മാരായ സി.ആര്‍. ഷാനവാസ്, അബ്ബാസ്, തോമസ്, ബിനോയ് ജോസഫ്, റിനി തോമസ്, രേണുക ശിവദാസ്, പത്മപ്രിയ, മോളി ഡെന്നി, ജയ ജോസഫ്, ബേബി പോള്‍, ശോഭ ചന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജേക്കബ്‌സണ്‍, ഹണി തോമസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story