Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:46 AM IST Updated On
date_range 25 March 2022 5:46 AM ISTകോക്കേഴ്സ് തിയറ്റർ കലാകേന്ദ്രമാക്കാൻ ഒരുകോടി; കലാസ്നേഹികൾ സന്തോഷത്തിൽ
text_fieldsbookmark_border
ഫോർട്ട്കൊച്ചി: അടച്ചുപൂട്ടിയ നഗരസഭ വക കോക്കേഴ്സ് തിയറ്റർ ബഹുമുഖ കലാകേന്ദ്രമാക്കണമെന്ന ആവശ്യം ശക്തമായിരിക്കെ തിയറ്റർ കോംപ്ലക്സ്-കം കൾചറൽ സെന്ററാക്കുന്നതിന് നഗരസഭ ബജറ്റിൽ ഒരുകോടി അനുവദിച്ചതിൽ കൊച്ചിയിലെ കലാ സ്നേഹികൾക്ക് ആഹ്ലാദം. നാലുവർഷമായി തിയറ്റർ സാംസ്കാരിക കേന്ദ്രമാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ കലാസ്നേഹികൾ രംഗത്തുണ്ട്. കഴിഞ്ഞ ബജറ്റുകളിലും തിയറ്ററിനുവേണ്ടി പണം അനുവദിക്കുകയും തുടർനടപടികളില്ലാതെ പോകുകയും ചെയ്തിരുന്ന സാഹചര്യത്തിൽ ഇത്തവണ അനുവദിച്ച തുകയും പ്രഹസനമാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ബജറ്റിൽ തുക അനുവദിച്ച മേയർക്കും നഗരസഭക്കും നന്ദി രേഖപ്പെടുത്തുന്നതായി സി.പി.എം കൊച്ചി ഏരിയ സെക്രട്ടറി കെ.എം. റിയാദ് പറഞ്ഞു. ബജറ്റിലെ പ്രഖ്യാപനം വേഗത്തിലാക്കണമെന്ന് 'നമ്മൾ കൊച്ചിക്കാർ'ക്ക് നേതൃത്വം നൽകുന്ന മുൻ നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി ആവശ്യപ്പെട്ടു. ബജറ്റിലെ പ്രഖ്യാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നമ്മൾ കൊച്ചിക്കാർ വെള്ളിയാഴ്ച വൈകീട്ട് കോക്കേഴ്സ് തിയറ്ററിന് മുന്നിൽ യോഗം സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
