Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവരാപ്പുഴ പഞ്ചായത്ത്...

വരാപ്പുഴ പഞ്ചായത്ത് ബജറ്റ്: പൊക്കാളി കൃഷിക്കും പാർപ്പിട മേഖലക്കും പ്രാധാന്യം

text_fields
bookmark_border
വരാപ്പുഴ: വരാപ്പുഴയിലെ പരമ്പരാ​ഗത പൊക്കാളി കൃഷിക്കും പാർപ്പിട മേഖലക്കും കൂടുതൽ പ്രാധാന്യം നൽകി ബജറ്റ് വൈസ് പ്രസിഡന്റ് ടി.പി. പോളി അവതരിപ്പിച്ചു. കാർഷിക മേഖലക്ക്​ 50.07 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. 25.33 കോടി രൂപ വരവും 25.16 കോടി രൂപ ചെലവും 22.41 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. സേവന മേഖലക്കും പാർപ്പിട മേഖലക്കും പശ്ചാത്തല മേഖലക്കും കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് നീന്തൽപരിശീലനം നൽകാൻ തുക മാറ്റിവെക്കും. മുട്ടിനകത്തെ കയർ ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുക്കാൻ പ്രാരംഭ നടപടിയായി തുക നീക്കിവെച്ചു. പ്രസിഡൻറ് കൊച്ചുറാണി ജോസഫ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story