Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ പണിമുടക്ക്​:...

ദേശീയ പണിമുടക്ക്​: ഹോട്ടൽ മേഖലയെ ഒഴിവാക്കണം -കെ.എച്ച്.ആർ.എ

text_fields
bookmark_border
കൊച്ചി: ദ്വിദിന ദേശീയ പണിമുടക്കിലെ ആവശ്യങ്ങളോട് അനുഭാവം ഉണ്ടെങ്കിലും ഹോട്ടൽ മേഖലയെ അതിൽനിന്നു്​ ഒഴിവാക്കണമെന്ന് കേരള ഹോട്ടൽ റസ്റ്റാറൻറ് അസോസിയേഷൻ. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി ഹോട്ടലുകൾ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങിയിട്ട് ഏതാനും നാളുകളെ ആയിട്ടുള്ളൂ. അതിജീവനത്തിനായി പാടുപെടുന്ന ഹോട്ടൽ മേഖലക്ക് തുടർച്ചയായി രണ്ടുദിവസം അടച്ചിടേണ്ടിവരുന്ന സാഹചര്യം തരണം ചെയ്യാൻ സാധിക്കില്ല. സമരത്തിൽനിന്ന്​ ഹോട്ടൽ മേഖലയെ ഒഴിവാക്കാൻ ട്രേഡ് യൂനിയനുകൾ തയാറാകണമെന്നും ഹോട്ടലുകൾ പ്രവർത്തിപ്പിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്നും അസോസിയേഷൻ സംസ്​ഥാന പ്രസിഡൻറ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story