Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചൈനയിലെ ഇന്ത്യൻ...

ചൈനയിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക്​ ഇ​ന്‍റേൺഷിപ്​: ഹൈകോടതി കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടി

text_fields
bookmark_border
കൊച്ചി: കോവിഡ്​ വ്യാപനം മൂലം ഇന്ത്യൻ വിദ്യാർഥികളുടെ ചൈനയിലെ പഠനം മുടങ്ങിയ സാഹചര്യത്തിൽ ഇന്ത്യയിലെ മെഡിക്കൽ കോളജുകളിൽ ഇന്‍റേൺഷിപ് ചെയ്യാൻ അനുവദിക്കണമെന്ന ഹരജിയിൽ ഹൈകോടതി കേ​ന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടി. വിദേശ സർവകലാശാലകളിലെ മെഡിക്കൽ വിദ്യാർഥികളുടെ രക്ഷാകർതൃ സംഘടന നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ എൻ. നഗരേഷിന്‍റെ ഉത്തരവ്​. യാത്രവിലക്ക് വന്നതോടെ​യാണ്​ ഇന്ത്യയിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥികളുടെ പഠനം മുടങ്ങിയത്​. ചൈനീസ് സർവകലാശാലകൾ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയെങ്കിലും ദേശീയ മെഡിക്കൽ കമീഷൻ ഇതിന്​ അംഗീകാരം നൽകിയില്ല. അതേസമയം, വിവിധ ഇന്ത്യൻ കോളജുകൾക്ക് ഓൺലൈൻ ക്ലാസിന്​ അനുമതി നൽകുകയും ചെയ്തു. ഇത്​ വിവേചനപരമാണെന്നാണ്​ ഹരജിയിലെ വാദം. ലോകാരോഗ്യസംഘടന അംഗീകരിച്ച ആശുപത്രികളിൽ ഇന്‍റേൺഷിപ് ചെയ്യാൻ ചൈനീസ് സർവകലാശാലകൾ അനുമതി നൽകിയിട്ടുണ്ട്​. എന്നാൽ, ദേശീയ മെഡിക്കൽ കമീഷൻ ഇതും അനുവദിക്കുന്നില്ല. ചൈനയിൽ കോവിഡ് ഭീഷണി നിലനിൽക്കുന്നതായും ഹരജിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story