Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:45 AM IST Updated On
date_range 25 March 2022 5:45 AM ISTകീഴ്മാട് പഞ്ചായത്ത് ബജറ്റ്: കൃഷിക്കും ആരോഗ്യത്തിനും പ്രാധാന്യം
text_fieldsbookmark_border
കീഴ്മാട്: കൃഷിക്കും ആരോഗ്യത്തിനും പ്രാധാന്യം നല്‍കി കീഴ്മാട് പഞ്ചായത്ത് ബജറ്റ്. 44.10 കോടി വരവും 43.82 കോടി ചെലവും 28.07 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻറ് അഭിലാഷ് അശോകന്‍ അവതരിപ്പിച്ചത്. പ്രസിഡന്റ് സതി ലാലു അധ്യക്ഷത വഹിച്ചു. കൃഷി, മൃഗസംരക്ഷണ മേഖലയിൽ വിവിധ ഇനങ്ങളിലായി ആകെ 1.22 കോടി വകയിരുത്തി. ആരോഗ്യ - വിദ്യാഭ്യാസ മേഖലയില്‍ ഒന്‍പത് കോടിയും സേവനം, പട്ടികജാതി, പട്ടികവര്‍ഗ വികസനം, വനിത ശിശുക്ഷേമം ഇനങ്ങളില്‍ 81 ലക്ഷവും ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍ക്കായി എട്ട് കോടിയും വകയിരുത്തി. പഞ്ചായത്തിലെ എല്ലാ വീട്ടിലും പച്ചക്കറി തോട്ടം തയാറാക്കി കൃഷി വിപുലമാക്കും. മൂന്ന് കയ്യാണി ചിറ, തുമ്പിച്ചാല്‍ വട്ടച്ചാല്‍ സംരക്ഷണ പഠനത്തിനായും, താമര കൃഷിക്കും ജൈവവൈവിധ്യ രജിസ്‌റ്റര്‍ പുതുക്കുന്നതിനും അഞ്ച് ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. അംൻവാടികൾക്ക് സ്‌ഥലം വാങ്ങുന്ന പദ്ധതിക്കായി ഒരുകോടി രൂപയും വകയിരുത്തി. വിവിധ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് 4.75 കോടി, മാലിന്യ ശുചിത്വ മേഖലയിലെ ക്ലീന്‍ കീഴ്മാട് പദ്ധതിക്കായി 1.5 കോടിയും മാറ്റി വെച്ചിട്ടുണ്ട്. തെരുവ് വിളക്കുകളുടെ നിലാവ് പദ്ധതിക്കായി നാലുലക്ഷം രൂപ നീക്കി വെച്ചു. ലൈഫ് ഭവനപദ്ധതിക്കായി ഏഴ് കോടിയും മേക്കരംകുന്നില്‍ ജനറല്‍ വിഭാഗത്തിന് ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് ഒരു കോടിയും മാറ്റി വെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story