Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിൽവർ ലൈൻ:...

സിൽവർ ലൈൻ: മുഖ്യമന്ത്രി നടത്തുന്നത്​ തെറ്റായ പ്രചാരണം -കെ. സുരേന്ദ്രൻ

text_fields
bookmark_border
ആലപ്പുഴ: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷവും മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ്​ നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ. കൂടിക്കാഴ്ച രാഷ്ട്രീയപ്രചാരണ ആയുധമാക്കുകയാണെന്ന്​ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനപിന്തുണയുണ്ടെന്ന് വരുത്താനുള്ള പബ്ലിക് റിലേഷൻസ് പരിപാടിയുടെ ഭാഗമാണ്​ ഈ സന്ദർശനം. സിൽവർ ലൈനിനോട് നരേന്ദ്ര മോദി അനുഭാവം പ്രകടിപ്പിച്ചെന്നത്​ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണ്​. പഞ്ചാബ് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും പ്രധാനമന്ത്രിയെ സന്ദർശിച്ചു. രണ്ടുവർഷത്തേക്ക് 500 കോടിയുടെ പാക്കേജ് പഞ്ചാബ് മുഖ്യമന്ത്രിയും സിൽവർ ലൈൻ പദ്ധതിക്ക് അനുമതി കേരളവും ചോദിച്ചു. വ്യാഴാഴ്ച​ റെയിൽവേ മന്ത്രി രാജ്യസഭയിൽ പറഞ്ഞത് ജനങ്ങളുടെ താൽപര്യം കണക്കിലെടുത്തുമാത്രമേ സിൽവർ ലൈൻ നടപ്പാക്കൂവെന്നാണ്. സംസ്ഥാനവ്യാപകമായി പ്രതിഷേധമുള്ള പദ്ധതിയിൽ തിരക്കിട്ട്​ തീരുമാ​നമെടുക്കില്ല. പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശന് ഡൽഹിയിൽ ഇടനിലക്കാർ ഇല്ലാതായതാണ് പ്രശ്നം. പാർലമെന്‍റിനകത്ത് പെരുമാറുന്നതുപോലെ പുറത്ത് പെരുമാറിയതാണ് കേരളത്തിലെ എം.പിമാർക്ക് പ്രശ്നമായതെന്നും സുരേന്ദ്രൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story