Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലങ്കര ചർച്ച് ബിൽ:...

മലങ്കര ചർച്ച് ബിൽ: പൊതുജനാഭിപ്രായം തേടിയതായി സർക്കാർ

text_fields
bookmark_border
കൊച്ചി: മലങ്കര സഭ തർക്കം പരിഹരിക്കാൻ കേരള നിയമ പരിഷ്‌കരണ കമീഷൻ മലങ്കര ചർച്ച് ബില്ലിന്മേൽ പൊതുജനാഭിപ്രായം തേടിയിട്ടുണ്ടെന്ന്​ സർക്കാർ ഹൈകോടതിയിൽ. ബിൽ സംബന്ധിച്ച്​ ചർച്ച ചെയ്യാൻ ഈ മാസം 19ന്​ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നിയമമന്ത്രി, ചീഫ് സെക്രട്ടറി, അഡ്വക്കറ്റ് ജനറൽ, നിയമ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഉന്നതതല യോഗം ചേർന്നിരുന്നതായി സർക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോണി കോടതിയെ അറിയിച്ചു. നിയമപരിഷ്കരണ കമീഷന്റെ കരട് ബില്ലിൽ പൊതുജനാഭിപ്രായം തേടാൻ ഈ ​യോഗത്തിലാണ്​ തീരുമാനമെടുത്തത്​. അഭിപ്രായം രേഖപ്പെടുത്താൻ 30 ദിവസം നൽകിയിട്ടുള്ളതായും സ്റ്റേറ്റ് അറ്റോണി അറിയിച്ചു. കോതമംഗലം മാർത്തോമൻ ചെറിയപള്ളി ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് കൈമാറണമെന്ന മുൻ ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതുടർന്നുള്ള കോടതിയലക്ഷ്യ ഹരജിയിൽ കേന്ദ്ര സേനയെ ഉപയോഗിച്ച് ഏറ്റെടുക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹരജിയിലാണ്​ വിശദീകരണം. പൊതുജനാഭിപ്രായം ലഭ്യമാക്കാൻ സമയപരിധി നിശ്ചയിച്ചിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ സർക്കാറിന് സമയം അനുവദിച്ച ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അപ്പീൽ മേയ് 23ന് പരിഗണിക്കാൻ മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story