Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:41 AM IST Updated On
date_range 25 March 2022 5:41 AM ISTസ്വകാര്യ ബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
text_fieldsbookmark_border
കൊച്ചി: നിരക്ക് വർധനയടക്കം ആവശ്യങ്ങളുമായി സ്വകാര്യ ബസുടമകൾ നടത്തുന്ന പണിമുടക്കിലെ ആദ്യദിനത്തിൽ ജില്ലയിൽ യാത്രക്കാർ വലഞ്ഞു. ആകെയുള്ള 982 ബസുകളും സർവിസ് നിർത്തിവെച്ചെന്ന് ബസുടമകൾ അറിയിച്ചു. ജോലി ആവശ്യങ്ങൾക്കും മറ്റും എറണാകുളത്തേക്ക് എത്തേണ്ട യാത്രക്കാർക്ക് ബദൽ മാർഗങ്ങൾ തേടേണ്ടിവന്നു. പരീക്ഷ കാലമായതിനാൽ സ്കൂളിൽ പോകേണ്ട വിദ്യാർഥികൾക്കാണ് കൂടുതൽ ബുദ്ധിമുട്ടുണ്ടായത്. സിറ്റി സർവിസ് പൂർണമായി നിലച്ചതോടെ കൊച്ചി മെട്രോയെയും ആളുകൾ ആശ്രയിച്ചു. കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തിയെങ്കിലും ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലടക്കം യാത്രക്കാർക്ക് ബസ് സമരം ദുരിതമായി. പ്രധാന റൂട്ടുകളിൽ സാധാരണയുള്ളതിനേക്കാൾ രണ്ട് അധിക സർവിസെങ്കിലും നടത്തിയിട്ടുണ്ട്. എറണാകുളം ഡിപ്പോയിൽനിന്ന് ഗോശ്രീ, ചെറായി ഭാഗത്തേക്ക് കൂടുതൽ സർവിസ് നടത്തി. കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ പതിവ് ദിവസങ്ങളേക്കാൾ 20 ശതമാനം വർധനയുണ്ടായി. ബസ് സർവിസ് നിലച്ചതോടെ നിരത്തിൽ ഇരുചക്ര വാഹനങ്ങളുടെയും മറ്റ് സ്വകാര്യ വാഹനങ്ങളുടെയും എണ്ണം കൂടി. വൻ തിരക്കാണ് കെ.എസ്.ആർ.ടി.സിയിൽ അനുഭവപ്പെട്ടത്. രാവിലെ മുതൽ വൈകീട്ടുവരെ തിരക്ക് തുടർന്നു. നിരക്ക് വർധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകളും സംഘടനകളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story