Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:41 AM IST Updated On
date_range 25 March 2022 5:41 AM ISTആലുവയിൽ സ്വകാര്യ ബസ് സമരം പൂർണം
text_fieldsbookmark_border
ആലുവ: ആലുവയിൽ സ്വകാര്യ ബസ് സമരം പൂർണമായിരുന്നു. കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസ് നടത്തിയില്ല. അതിനാൽ യാത്രക്കാർ വലഞ്ഞു. സ്വകാര്യ ബസുകൾ മാത്രം സർവിസ് നടത്തുന്ന റൂട്ടുകളിലാണ് കൂടുതൽ ദുരിതമായത്. ആലുവയിൽ നിന്നുള്ള എറണാകുളം സിറ്റി സർവിസ്, പെരുമ്പാവൂർ - കോതമംഗലം, മാള, മാഞ്ഞാലി, ആലങ്ങാട്, എടയാർ, പാതാളം, വരാപ്പുഴ, കാലടി, പുക്കാട്ടുപടി - കിഴക്കമ്പലം, എൻ.എ.ഡി തുടങ്ങിയ റൂട്ടുകളിലാണ് യാത്രക്കാർ വലഞ്ഞത്. സിറ്റി സർവിസ് റൂട്ടിൽ കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകളും മെട്രോയും ഉണ്ടായിരുന്നെങ്കിലും പൂർണമായി പ്രയാസങ്ങൾ ഒഴിവാക്കാനായില്ല. മാഞ്ഞാലി, ആലങ്ങാട്, എടയാർ, പാതാളം, വരാപ്പുഴ, കാലടി, പുക്കാട്ടുപടി - കിഴക്കമ്പലം, എൻ.എ.ഡി തുടങ്ങിയ റൂട്ടുകളിൽ സ്വകാര്യ ബസുകളാണ് ആശ്രയം. കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസ് നടത്താതിരുന്നതിനാൽ യാത്രക്കാർ ബുദ്ധിമുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story