Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെൻഷൻ...

പെൻഷൻ വർധിപ്പിക്കുന്നില്ല ; അർബുദ രോഗികൾ ദുരിതത്തിൽ

text_fields
bookmark_border
ആലുവ: സംസ്‌ഥാന സർക്കാർ അർബുദ രോഗികൾക്ക് നൽകുന്ന പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആയിരം രൂപയാണ് പെൻഷനായി നൽകുന്നത്. മറ്റ് ക്ഷേമ പെൻഷനുകളെല്ലാം വർധിപ്പിച്ചിട്ടും ഇതു മാത്രം കഴിഞ്ഞ എട്ട് വർഷമായി വർധിപ്പിച്ചിട്ടില്ല. 2014 ലാണ് അവസാനമായി വർധിപ്പിച്ചത്. മരുന്നുകൾക്ക് ഉൾപ്പെടെ വില കൂടിയ സാഹചര്യത്തിൽ അർബുദ രോഗികൾ ഏറെ പ്രയാസമാണ്​ നേരിടുന്നത്​. താലൂക്ക് ഓഫിസുകൾ വഴി നൽകുന്ന ഈ ആയിരം രൂപയാകട്ടെ അതത് മാസം ലഭിക്കുന്നില്ല. പല രോഗികൾക്കും നാല് മാസം മുതൽ ആറ് മാസം വരെ കുടിശ്ശികയുണ്ട്. അസുഖത്തിന്‍റെ കാഠിന്യം കൊണ്ട് ശാരീരികമായി വേദനിക്കുന്ന രോഗികൾക്ക് ആശ്വാസമേകുന്ന കാൻസർ പെൻഷൻ കുറഞ്ഞത് മൂവായിരം രൂപയെങ്കിലും വർധിപ്പിക്കണമെന്നും അവ പ്രതിമാസം തടസ്സമില്ലാതെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പാലിയേറ്റിവ് കെയർ രംഗത്ത് പ്രവർത്തിക്കുന്ന ആലുവ ചാലക്കൽ ലൈഫ് കെയർ ഫൗണ്ടേഷൻ മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story