Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:39 AM IST Updated On
date_range 25 March 2022 5:39 AM ISTകളമശ്ശേരി അപകടം: റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
കൊച്ചി: കളമശ്ശേരിയിൽ ഇലക്ട്രോണിക്സ് സിറ്റി നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കലക്ടറിൽനിന്ന് റിപ്പോർട്ട് തേടി. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മനുഷ്യനിർമിത ദുരന്തമാണെന്നും അശാസ്ത്രീയ നിർമാണമാണ് കാരണമായതെന്നും വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story