Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:39 AM IST Updated On
date_range 25 March 2022 5:39 AM ISTസഹകരണ പ്രസ്ഥാനത്തിന്റെ ശക്തി ബോധ്യപ്പെടുത്തും -മന്ത്രി വാസവൻ
text_fieldsbookmark_border
സഹകരണ എക്സ്‌പോ ഏപ്രിൽ 18 മുതൽ എറണാകുളത്ത് കൊച്ചി: സംസ്ഥാന സഹകരണ പ്രസ്ഥാനത്തിന്റെ ശക്തി ബോധ്യപ്പെടുത്തുന്നതാകും 'സഹകരണ എക്സ്‌പോ 2022' എന്ന് മന്ത്രി വി.എൻ. വാസവൻ. സഹകരണ എക്സ്‌പോ സംഘാടക സമിതി രൂപവത്കരണയോഗ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 100 ദിന കർമപരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാരുടെ സഹകരണ സംഘം രജിസ്റ്റർ ചെയ്ത് അവർക്ക് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതി തയാറാക്കിയിട്ടുണ്ട്. ഫുട്‌ബാൾ രംഗത്തേക്കും സഹകരണ മേഖല കടന്നുവരും. സഹകരണ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഏകീകൃത ബ്രാൻഡ് വികസിപ്പിക്കും. ഇതിന്റെ പ്രചാരണത്തിനായി കൂപ്പ് കേരള എന്ന പേരിൽ കൂപ്പ് മാർട്ടുകൾ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. ഏപ്രിൽ 18 മുതൽ 25 വരെ എറണാകുളം മറൈൻഡ്രൈവിൽ സംഘടിപ്പിക്കുന്ന 'സഹകരണ എക്സ്‌പോ' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 200ലധികം സഹകരണ സ്ഥാപനങ്ങൾ പങ്കെടുക്കും. സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, എസ്. ശർമ, മിനി ആന്റണി, പി.ബി. നൂഹ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story