Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:38 AM IST Updated On
date_range 25 March 2022 5:38 AM ISTവടവുകോട് ബ്ലോക്ക് ബജറ്റ്; കൃഷിക്കും ആരോഗ്യമേഖലക്കും മുൻതൂക്കം
text_fieldsbookmark_border
കോലഞ്ചേരി: കൃഷിക്കും ആരോഗ്യമേഖലക്കും ഊന്നൽ നൽകി വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 43.17 കോടി വരവും 43.12 കോടി ചെലവും 5,64,250 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് അനു അച്ചു അവതരിപ്പിച്ചത്. പ്രസിഡന്റ് വി.ആർ. അശോകൻ അധ്യക്ഷത വഹിച്ചു. കാർഷിക മേഖലക്ക് 1.25 കോടിയാണ് മാറ്റിവെച്ചത്. ക്ഷീരമേഖലയുടെ വികസനത്തിന് 60 ലക്ഷം വകയിരുത്തി. ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് സാമൂഹികാരോഗ്യകേന്ദ്രങ്ങൾ വഴി സമഗ്ര ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിന് 1.25 കോടി രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. കടയിരിപ്പ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കാൻ ഒരുകോടി അനുവദിച്ചു. സെക്കൻഡറി പാലിയേറ്റിവ് ഹോം കെയറിന് 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story