Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറിടിച്ച്​​...

കാറിടിച്ച്​​ പെയിന്റിങ്​ തൊഴിലാളി മരിച്ചു

text_fields
bookmark_border
കാറിടിച്ച്​​ പെയിന്റിങ്​ തൊഴിലാളി മരിച്ചു
cancel
ചെങ്ങന്നൂർ: കാറിടിച്ച്​ തലക്ക്​ ഗുരുതര പരിക്കേറ്റ ബൈക്ക്​ യാത്രികനായ പെയിന്‍റിങ്​ തൊഴിലാളിക്ക്​ ദാരുണാന്ത്യം. തിരുവൻവണ്ടൂർ പഞ്ചായത്ത്‌ നാലാം വാർഡിൽ തെക്കേടത്ത് വീട്ടിൽ ഉതുപ്പാൻ എബ്രഹാം-അച്ചുക്കുട്ടി ദമ്പതികളുടെ മകൻ എബ്രഹാം കുര്യാക്കോസാണ്​ (ബാബു -46) മരിച്ചത്. വ്യാഴാഴ്ച രാവിലെ തിരുവൻവണ്ടൂരിൽനിന്ന്​ പാണ്ടനാടുവഴി ബുധനൂരിലേക്കു സഞ്ചരിക്കവെ, പാണ്ടനാട് റോഡിൽ സിമന്‍റ്​ ഗോഡൗണിനു സമീപം മേക്കര ജങ്ഷനിലായിരുന്നു അപകടം. തലക്ക്​ ഗുരുതര പരിക്കേറ്റ എബ്രഹാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാന്നാർ പൊലീസ് തുടർനടപടി സ്വീകരിച്ചു. മൃതദേഹം പരുമല ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: പത്തനംതിട്ട റാന്നി ഉഴുമൺ കുടുംബാംഗം രമ്യ. മക്കൾ: ആൽബിൻ (ഏഴാം ക്ലാസ് വിദ്യാർഥി, സെന്റ് മേരീസ് ഹൈസ്കൂൾ, കല്ലിശ്ശേരി), അയോണ (മൂന്നര വയസ്സ്​).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story