Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:48 AM IST Updated On
date_range 24 March 2022 5:48 AM ISTമലയാളി മാധ്യമപ്രവർത്തകയെ മരിച്ചനിലയിൽ കണ്ടെത്തി
text_fieldsbookmark_border
ബംഗളൂരു: റോയിട്ടേഴ്സിലെ മാധ്യമപ്രവർത്തക കാസർകോട് വിദ്യാനഗർ സ്വദേശി ശ്രുതി (36) യെ ബംഗളൂരു വൈറ്റ്ഫീൽഡിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. സാംസ്കാരിക പ്രവര്‍ത്തകനും കാസര്‍കോട് സാഹിത്യവേദി വൈസ് പ്രസിഡന്റുമായ വിദ്യാനഗര്‍ ചാല റോഡില്‍ നാരായണന് പേരിയയുടെയും റിട്ട. അധ്യാപിക സത്യഭാമയുടെയും മകളാണ്. ഭർത്താവ് അനീഷ് കോറോത്ത് സോഫ്റ്റ്വെയര് എൻജിനീയറാണ്. റോയിട്ടേഴ്സിന്റെ ബംഗളൂരുവിലെ സ്ഥാപനത്തിൽ എട്ടുവർഷമായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു. രണ്ട് ദിവസമായി ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഫ്ലാറ്റില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. സഹോദരന്: നിഷാന്ത് (ബംഗളൂരു). ബംഗളൂരുവിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാസർകോട്ട് വിദ്യാനഗറിലെ വീട്ടിലേക്ക് കൊണ്ടുപോയി. blrobit sruthi 36

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story