Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:48 AM IST Updated On
date_range 24 March 2022 5:48 AM ISTസ്റ്റേഡിയത്തിന് സമീപത്തെ തണൽമരം വെട്ടി; കുത്തിയിരുന്ന് പ്രതിഷേധം
text_fieldsbookmark_border
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു സമീപം മനുഷ്യർക്കും പക്ഷികൾക്കും താങ്ങും തണലുമായിരുന്ന മരം ജി.സി.ഡി.എ വെട്ടിമാറ്റിയ സംഭവത്തിൽ പരിസ്ഥിതി പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മരം നിൽക്കുന്ന മണ്ണിനടിയിൽ കേബിളുണ്ടെന്നായിരുന്നു വെട്ടാൻ കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ബോഗൻവില്ലയാണ് ഇവിടെയുണ്ടായിരുന്നതെന്നും ഇതിന്‍റെ വേരുകൾ കേബിളിനു തടസ്സമല്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. മറ്റു ചില മരങ്ങൾ പകുതി വെട്ടിയും നിർത്തിയിട്ടുണ്ട്. കാലാവസ്ഥ ദിനത്തിൽ നടത്തിയ പ്രതിഷേധം നദീസംരക്ഷണ സംസ്ഥാന സമിതി അംഗം ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ, കെ.ജി. രാധാകൃഷ്ണൻ, കെ.കെ. വാമലോചനൻ, കെ.വി. ജോൺസൺ, കെ.എം. രാധാകൃഷ്ണൻ, റോണി ജോർജ് എന്നിവർ സംസാരിച്ചു. ec tree protest കലൂർ സ്റ്റേഡിയത്തിനു മുന്നിലെ മരം മുറിച്ചതിൽ പരിസ്ഥിതി പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story