Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരൂപനും തമാലിയും...

രൂപനും തമാലിയും മാരത്തണ്‍ വിജയികള്‍

text_fields
bookmark_border
കൊച്ചി: ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കൊല്‍ക്കത്ത ഫുള്‍ മാരത്തണ്‍ 2022ല്‍ രൂപന്‍ ദേബ്‌നാഥും തമാലി ബസുവും ജേതാക്കളായി. പുരുഷ വിഭാഗത്തില്‍ 2:42.39 എന്ന മികച്ച സമയം രേഖപ്പെടുത്തിയാണ് രൂപന്‍റെ നേട്ടം. ദുലു സര്‍ക്കാര്‍ (2:46.31), നിമേഷ് ഛേത്രി (3:05.48) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. വനിതകളുടെ ഫുള്‍ മാരത്തണില്‍ 4:01.12 സമയത്തിലാണ് തമാലി ബസുവിന്‍റെ ഫിനിഷിങ്. ശ്രുതി അഗര്‍വാള്‍ (4:39.15) രണ്ടും പ്രേമ രാജാറാം (5:07.27) മൂന്നും സ്ഥാനങ്ങളിലെത്തി. ഹാഫ് മാരത്തണില്‍ പുരുഷ, വനിത വിഭാഗങ്ങളില്‍ യഥാക്രമം സഹിനൂര്‍ മൊല്ല (1:14.02), സബീന ഖാത്തൂന്‍ (1:42.03) എന്നിവര്‍ ജേതാക്കളായി. ഋഷികേശ് ചക്രവര്‍ത്തി (1:15.58), പ്രശാന്ത് റോപാല്‍ (1:16.01) എന്നിവര്‍ പുരുഷവിഭാഗത്തിലും അനിത ദാസ് (1:49.04), പ്രിയങ്ക ഗുപ്ത (1:50.38) എന്നിവര്‍ വനിതവിഭാഗത്തിലും തൊട്ടുപിന്നിലെത്തി. 10 കി.മീറ്ററില്‍ സയന്‍ദാസ് (0:34.42), ശിപ്ര സര്‍ക്കാര്‍ (0:40.32) എന്നിവര്‍ വിജയികളായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story