Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുരക്ഷ പാലിക്കാതെ...

സുരക്ഷ പാലിക്കാതെ സർവിസ് നടത്തിയ സ്കൂൾബസ് പിടിച്ചെടുത്തു

text_fields
bookmark_border
കാക്കനാട്: മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി സർവിസ് നടത്തിയ സ്കൂൾ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തൃപ്പൂണിത്തുറക്കു സമീപത്തെ സ്കൂളിനുവേണ്ടി ഓടിയ ബസിനെതിരെയാണ് നടപടിയെടുത്തത്. വിദ്യാർഥികളെയും അധ്യാപകരെയും മറ്റൊരു ബസിൽ കയറ്റിയാണ് വീടുകളിലെത്തിച്ചത്. ഇൻഷുറൻസും മതിയായ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇല്ലാതെ സർവിസ് നടത്തിയതിനാണ് നടപടി. സ്കൂളിനുവേണ്ടി സ്വകാര്യ സ്ഥാപനം കരാറടിസ്ഥാനത്തിലായിരുന്നു സർവിസ് നടത്തിയിരുന്നത്. മോട്ടോർ വാഹന വകുപ്പ് അസിസ്റ്റൻറ് ഇൻസ്പെക്ടർമാരായ ആർ. ചന്തു, പി.എം. മധുസൂദനൻ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സ്കൂൾ ബസ് ആയതിനാൽ പരിശോധനകൾ ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് ഇത്തരം പ്രവണതകൾ നടക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ വാഹനങ്ങൾ ഇത്തരത്തിൽ നിയമ ലംഘനം നടത്തി സർവിസ് തുടരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story