Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:45 AM IST Updated On
date_range 24 March 2022 5:45 AM ISTപത്ത് കി.മീ ഓട്ടത്തില്‍ ജോസ് മാവേലിക്ക് ഒന്നാംസ്ഥാനം
text_fieldsbookmark_border
ആലുവ: തേവര സേക്രഡ് ഹാര്‍ട്ട് കോളജിൽ സംഘടിപ്പിച്ച ദീര്‍ഘദൂര ഓട്ടമത്സരത്തില്‍ ദേശീയ വെറ്ററന്‍ ചാമ്പ്യന്‍ ജോസ് മാവേലിക്ക് ഒന്നാംസ്ഥാനം. 65പ്ലസ് വിഭാഗത്തിലാണ് ജോസ് മാവേലി മത്സരിച്ചത്. 63 മിനിറ്റ് 31 സെക്കൻഡെടുത്ത് ഒന്നാമതായി ഓടിയെത്തി. കൊച്ചി നേവല്‍ ഓഫിസര്‍ അനില്‍ ജോസ് കാഷ് അവാര്‍ഡ് നൽകി. നിരവധിതവണ 100 മീ., 200 മീ., 400 മീ. ഓട്ടമത്സരങ്ങളില്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ സ്വര്‍ണം കരസ്ഥമാക്കിയ ജോസ് മാവേലി, ആദ്യമായാണ് ദീര്‍ഘദൂര മത്സരത്തില്‍ പങ്കെടുത്തത്. ഈമാസം ആദ്യവാരം മഹാരാഷ്‌ട്രയില്‍ മാക്‌സ്ഫിറ്റ് ഇന്ത്യ സംഘടിപ്പിച്ച ഓപണ്‍ മീറ്റ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജോസ് മാവേലി മൂന്ന് മെഡലുകള്‍ നേടിയിരുന്നു. ക്യാപ്‌ഷൻea yas2 maveli തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ സംഘടിപ്പിച്ച ദീര്‍ഘദൂര ഓട്ടമത്സരത്തില്‍ ഒന്നാംസ്ഥാനം ലഭിച്ച ദേശീയ വെറ്ററന്‍ ചാമ്പ്യന്‍ ജോസ് മാവേലി കൊച്ചി നേവല്‍ ഓഫിസര്‍ അനില്‍ ജോസില്‍നിന്ന് കാഷ് അവാര്‍ഡ് ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
