Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:43 AM IST Updated On
date_range 24 March 2022 5:43 AM ISTസമഗ്ര വികസനം ലക്ഷ്യമിട്ട് ചേരാനല്ലൂർ പഞ്ചായത്ത് ബജറ്റ്
text_fieldsbookmark_border
കൊച്ചി: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തു കൊണ്ട് സമഗ്രവും സമ്പൂർണവുമായ ബജറ്റ് അവതരിപ്പിച്ച് ചേരാനല്ലൂർ പഞ്ചായത്ത്. ശുചിത്വം, സാമ്പത്തിക, സാമൂഹിക ഉന്നമനം, ആരോഗ്യം എന്നീ മേഖലകൾക്കാണ് ബജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. കാർഷിക മേഖലയിൽ കുടുംബശ്രീയുടെ സഹകരണത്തോട് കൂടി കൂടുതൽ പദ്ധതികൾ നടപ്പാക്കാനുള്ള തുകയും ബജറ്റിൽ വകയിരുത്തി. 24.68 കോടി രൂപ വരവും 25.01 കോടി ചെലവും 67 ലക്ഷം രൂപ മിച്ചവുമുള്ളതാണ് ബജറ്റ്. വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് കെ. ജി. രാജേഷ് അധ്യക്ഷത വഹിച്ചു. നേർച്ച സദ്യ നടത്തി കൊച്ചി: ഔസേപ്പ് പുണ്യാളന്‍റെ തിരുനാളിനോടനുബന്ധിച്ച് ഉദയ കോളനിക്കാർ നേർച്ചസദ്യ നടത്തി. ഗാന്ധിനഗർ സെന്‍റ് സെബാസ്റ്റിൻ പള്ളി വികാരി തോംസൺ മാത്യൂ തോട്ടുങ്കൽ സദ്യക്ക് വെഞ്ചിരിപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story