Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:41 AM IST Updated On
date_range 24 March 2022 5:41 AM ISTകൊടിക്കുന്നിലിന്‍റെ അവകാശ ലംഘന നോട്ടീസിൽ റിപ്പോർട്ട് തേടി
text_fieldsbookmark_border
ചെങ്ങന്നൂര്‍: മുളക്കുഴയില്‍ സില്‍വര്‍ ലൈന്‍ സർവേ നടക്കുന്നതിനിടെ കൊടിക്കുന്നില്‍ സുരേഷ് എം.പിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ അവകാശലംഘന നോട്ടീസിൽ റിപ്പോര്‍ട്ട് തേടി. ചെങ്ങന്നൂര്‍ എസ്.ഐ ജോസ് മാത്യുവിനും മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ ലോക്‌സഭ സ്പീക്കര്‍ക്ക് എം.പി നല്‍കിയ നോട്ടീസിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് തേടിയത്. 15 ദിവസത്തിനുള്ളില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സര്‍ക്കാറില്‍നിന്ന് വിശദ റിപ്പോര്‍ട്ട് വാങ്ങണമെന്നും അത് ലോക്സഭ സ്പീക്കര്‍ക്ക് തുടര്‍നടപടികള്‍ക്കായി സമര്‍പ്പിക്കണമെന്നും ഇതിൽ നിർദേശിക്കുന്നു. കല്ലിടാൻ കെ-റെയില്‍ എത്തിയ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും എം.പിയെ ജാതീയമായി അവഹേളിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് ആരോപണം. പ്രമേയത്തിലൂടെ കൊടിക്കുന്നിൽ ലോക്സഭയില്‍ വിഷയം അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story