Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:41 AM IST Updated On
date_range 24 March 2022 5:41 AM ISTജെറ്റ് എയർവേസ് പറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല
text_fieldsbookmark_border
നെടുമ്പാശ്ശേരി: ജെറ്റ് എയർവേസ് വിമാനക്കമ്പനി വീണ്ടും സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് 2019 ഏപ്രിൽ 17 നാണ് വിമാനക്കമ്പനി സർവിസ് നിർത്തിയത്. പുതിയ സംരംഭകർ കമ്പനി ഏറ്റെടുത്തെങ്കിലും രാജ്യാന്തര സർവിസ് പുനരാരംഭിക്കുന്ന മാർച്ച് 27 മുതൽ സർവിസ് ആരംഭിക്കാൻ അനുമതിയായിട്ടില്ല. 27 രാജ്യങ്ങളിലേക്ക് നിത്യേന 300 സർവിസാണ് ജെറ്റ് എയർവേസ് നടത്തിയിരുന്നത്. പ്രവർത്തനം നിർത്തിയതിനെ തുടർന്ന് ജെറ്റിന് അനുവദിച്ചിരുന്ന റൂട്ടുകൾ പലതും മറ്റ് വിമാനക്കമ്പനികൾക്ക് കൈമാറി. ഈ വിമാനക്കമ്പനികളാകട്ടെ റൂട്ടുകൾ തിരികെ നൽകാനും തയാറാകുന്നില്ല. രണ്ട് മാസത്തിനുള്ളിൽ സർവിസ് പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് ജെറ്റ് എയർവേസ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story