Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹൃദയ രാജഗിരി സൗത്ത്...

സഹൃദയ രാജഗിരി സൗത്ത് ഇന്ത്യൻ ബാങ്ക് കൂട്ടായ്മയിൽ വനിതകൾക്ക് സ്വയം തൊഴിൽ പദ്ധതി

text_fields
bookmark_border
EKG ADS KOCHI...BUSINESS 2 കൊച്ചി: താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കോവിഡാനന്തര തൊഴിലില്ലായ്മക്ക്​ പരിഹാരമായി സൗത്ത് ഇന്ത്യൻ ബാങ്കും സഹൃദയ രാജഗിരിയും കൈകോർക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വനിതകൾക്ക്​ പദ്ധതിയുടെ ഭാഗമായി ജൻശിക്ഷൺ സൻസ്ഥാൻ മുഖേന പരിശീലനം നൽകിയിരുന്നു. തയ്യലിലൂടെ വരുമാനം കണ്ടെത്താൻ 70 വനിതകൾക്ക്​ സൗജന്യമായി തയ്യൽ മെഷീൻ ലഭ്യമാക്കി. പദ്ധതിയുടെ കേന്ദ്രതല ഉദ്​ഘാടനം കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിലെ കാർമൽ ഹാളിൽ സൗത്ത് ഇന്ത്യൻ ബാങ്ക്​ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ്​ തോമസ് ജോസഫ് നിർവഹിച്ചു. എജുക്കേഷൻ കൗൺസിലർ ഫാ. സാജു മാടവന സി.എം.ഐ അധ്യക്ഷത വഹിച്ചു. സഹൃദയ സർവിസസ് ആൻഡ്​ ചാരിറ്റീസ് ചെയർമാൻ ഫാ. പോൾ നെടുംചാലിൽ സി.എം.ഐ, സൗത്ത് ഇന്ത്യൻ ബാങ്ക് റീജനൽ ഹെഡ് ബിനോയ് ആർ.കെ, സഹൃദയ സെക്രട്ടറി ഫാ. ഡിബിൻ മംഗലത്ത് സി.എം.ഐ, ട്രഷറർ ഫാ. വർഗീസ് പ്ലാക്കൽ സി.എം.ഐ, സൗത്ത് ഇന്ത്യൻ ബാങ്ക് കളമശ്ശേരി ബ്രാഞ്ച് മാനേജർ രശ്മി മേനോൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ ഹെഡ് ടൈനു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story