Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:39 AM IST Updated On
date_range 24 March 2022 5:39 AM ISTക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച് മുക്കുപണ്ടം വെച്ചു; മുൻ മേൽശാന്തി അറസ്റ്റിൽ
text_fieldsbookmark_border
കൊച്ചി: ക്ഷേത്രത്തിൽനിന്ന് തിരുവാഭരണം മോഷ്‌ടിച്ചശേഷം പകരം മുക്കുപണ്ടം വെച്ച സംഭവത്തിൽ മുൻ മേൽശാന്തി പിടിയിൽ. കണ്ണൂർ അഴീക്കോട് സ്വദേശി അശ്വന്തിനെയാണ് (32) പാലാരിവട്ടം പൊലീസ് പിടികൂടിയത്. വെണ്ണല മാതാരത്ത് ദേവീക്ഷേത്രത്തിലെ തിരുവാഭരണം മോഷ്‌ടിച്ചശേഷം മുക്കുപണ്ടം പകരംവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുതുതായി ചുമതലയേറ്റ മേൽശാന്തിക്ക് ആഭരണങ്ങളുടെ ശുദ്ധിയിൽ സംശയം തോന്നി ക്ഷേത്ര ഭാരവാഹികളെ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ബ്രാഹ്മണ സമുദായാംഗമെന്ന് കളവുപറഞ്ഞാണ് പ്രതി ക്ഷേത്രങ്ങളിൽ ജോലിക്ക് കയറിയിരുന്നത്. ആഭരണങ്ങൾ മാറ്റിയശേഷം അതേ മാതൃകയിലും തൂക്കത്തിലും മുക്കുപണ്ടം വിഗ്രഹത്തിൽ അണിയിച്ച് നിരവധി ക്ഷേത്രങ്ങളിൽ തട്ടിപ്പ് നടത്തിയതായും പൊലീസ് പറഞ്ഞു. photo ekg crime aswanth അശ്വന്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story