Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹെപ​റ്റൈറ്റിസ്-ബി...

ഹെപ​റ്റൈറ്റിസ്-ബി വാക്സിനേഷൻ ക്യാമ്പ്

text_fields
bookmark_border
മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിൽ ഹെപറ്റൈറ്റിസ്-ബി വാക്സിനേഷൻ ക്യാമ്പ് നടത്തും. വെള്ളിയാഴ്ച രാവിലെ 9.30 മുതൽ രണ്ടാർ സബ് സൻെററിലാണ് സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. മൂന്ന്​ ഡോസ് വാക്‌സിനാണ് എടുക്കേണ്ടതെന്ന് മെഡിക്കൽ ഓഫിസർ ഡോ. പ്രിയ ബൽരാജ് അറിയിച്ചു. ആദ്യ ഡോസ് എടുത്ത് ഒരുമാസം കഴിഞ്ഞ്​ രണ്ടാമത്തെ ഡോസും ആറുമാസം കഴിഞ്ഞ്​ മൂന്നാമത്തെ ഡോസും എടുക്കണം. നിലവിൽ ഹെപറ്റൈറ്റിസ് ഉണ്ടെങ്കിൽ വാക്‌സിൻ എടുക്കാൻ പാടില്ല. അംഗീകൃത ലബോറട്ടറികളിൽനിന്ന് രോഗപരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ്​ ഹാജരാക്കിയാലേ വാക്സിൻ നൽകൂ. ആവോലി പഞ്ചായത്തും ആവോലി കുടുംബാരോഗ്യ കേന്ദ്രവും ചേർന്നാണ് ക്യാമ്പ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് കുടുംബാരോഗ്യ കേന്ദ്രവുമായോ പഞ്ചായത്ത്​ ഓഫിസുമായോ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story