Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:37 AM IST Updated On
date_range 24 March 2022 5:37 AM ISTനേര്യമംഗലം റേഞ്ചിൽ ദ്രുതകർമസേന
text_fieldsbookmark_border
കോതമംഗലം: മൂന്നാർ വനം ഡിവിഷൻ-നേര്യമംഗലം വനം റേഞ്ചിന് കീഴിൽ ദ്രുതകർമസേന(ആർ.ആർ.ടി) പ്രവർത്തനമാരംഭിച്ചു. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മൂന്നാർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ നിലവിൽ ഒരു ആർ.ആർ.ടി മാത്രമാണ് ഉണ്ടായിരുന്നത്. നേര്യമംഗലത്ത് വന്യമൃഗശല്യം രൂക്ഷമായതിനെത്തുടർന്നാണ് പുതിയ ദ്രുതകർമസേനക്ക് രൂപംനൽകിയത്. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ കെ.കെ. ദാനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിംസിയ ബിജു, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.എം. കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. നേര്യമംഗലം റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി. രതീഷ് സ്വാഗതവും നഗരംപാറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജി.ജി. സന്തോഷ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story