Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:36 AM IST Updated On
date_range 24 March 2022 5:36 AM ISTഓടയിൽ മാലിന്യം നിറഞ്ഞു; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsbookmark_border
മൂവാറ്റുപുഴ: ജനവാസകേന്ദ്രത്തിലെ ഓട മാലിന്യകേന്ദ്രമായി. പ്രതിഷേധവുമായി നാട്ടുകാർ. പായിപ്ര പഞ്ചായത്തിലെ എസ് വളവ്-കൂരിക്കാവ് റോഡിലെ ഓടയാണ് മാലിന്യവാഹിനിയായി മാറിയത്. പെരുമ്പാവൂർ-മൂവാറ്റുപുഴ എം.സി റോഡിൽ പായിപ്ര പഞ്ചായത്ത് ഓഫിസ് കവാടത്തിനു മുന്നിലൂടെ തുടങ്ങി എസ് വളവ് കൂരിക്കാവ് റോഡിലൂടെ ഒഴുകുന്ന ഡ്രെയിനേജ് മാലിന്യക്കൂമ്പാരമായിട്ട് നാളുകളായി. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ മാലിന്യങ്ങൾ വന്ന് തോട് നിറഞ്ഞിരിക്കുകയാണ്. ജനവാസ കേന്ദ്രത്തിലെ ഓട നിറഞ്ഞ് ദുർഗന്ധവും ഈച്ചയും കൊതുകും പെരുകിയിട്ടും മാലിന്യം നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ല. ഇക്കാര്യം ഉന്നയിച്ച് പലതവണ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ചിത്രം. മാലിന്യക്കൂമ്പാരമായി മാറിയ ഓട EM Mvpa 2 kaana
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
