Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ഷേത്രങ്ങള്‍...

ക്ഷേത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യാൻ സമയം നീട്ടി; ആനകളെ എഴുന്നള്ളിക്കാൻ നിയന്ത്രണം

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ക്ഷേ​ത്ര​ങ്ങ​ളും ദേ​വ​സ്വ​ങ്ങ​ളും കേ​ര​ള നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ട​ങ്ങ​ള്‍ പ്ര​കാ​രം രൂ​പ​വ​ത്​​ക​രി​ച്ച ജി​ല്ല ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സ​മി​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള സ​മ​യ​പ​രി​ധി മേ​യ്​ 31 വ​രെ നീ​ട്ടി. കോ​വി​ഡ്​ മൂ​ലം ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ ഉ​ത്സ​വ​ങ്ങ​ള്‍ ന​ട​ത്താ​നും ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കാ​നും ക്ഷേ​ത്രാ​ചാ​ര​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി അ​പേ​ക്ഷ​ക​ളാ​ണ് സ​ര്‍ക്കാ​റി​ന്​ ല​ഭി​ച്ച​ത്. ഇ​ത്​ പ​രി​ഗ​ണി​ച്ചാ​ണ്​ സ​മ​യ​പ​രി​ധി നീ​ട്ടാ​ൻ​ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഉ​ത്സ​വ​ത്തി​ന്​ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​നം വ​കു​പ്പി​ന്‍റെ സ​ർ​ക്കു​ല​ർ ഭേ​ദ​ഗ​തി ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു. ആ​ന​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള പു​തി​യ പൂ​ര​ങ്ങ​ള്‍ക്ക് അ​നു​വാ​ദം ന​ല്‍ക​രു​ത്, 2012ല്‍ ​ഉ​ണ്ടാ​യി​രു​ന്ന പൂ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മേ ആ​ന​യെ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍കാ​വൂ, 2012ല്‍ ​ഉ​ണ്ടാ​യി​രു​ന്ന ആ​ന​ക​ളു​ടെ എ​ണ്ണം മാ​ത്ര​മേ ഓ​രോ പൂ​ര​ത്തി​നും തു​ട​ര്‍വ​ര്‍ഷ​ങ്ങ​ളി​ലു​മു​ണ്ടാ​കാ​ന്‍ പാ​ടു​ള്ളൂ എ​ന്നി​ങ്ങ​നെ​യാ​ണ് സ​ര്‍ക്കു​ല​റി​ലെ വ്യ​വ​സ്ഥ​ക​ള്‍. ഈ ​വ്യ​വ​സ്ഥ​ക​ള്‍ മാ​റ്റി 'പ​ര​മ്പ​രാ​ഗ​ത ഉ​ത്സ​വ​ങ്ങ​ളി​ല്‍ ആ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തും പു​തി​യ ഉ​ത്സ​വ​ങ്ങ​ളി​ല്‍ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തും നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം' എ​ന്ന് ചേ​ർ​ത്താ​ണ്​ സ​ര്‍ക്കു​ല​ർ ഭേ​ദ​ഗ​തി ചെ​യ്യു​ക. എ​ന്നാ​ല്‍, ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ മാ​ത്ര​മേ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കാ​ൻ അ​നു​മ​തി ന​ല്‍കൂ​വെ​ന്ന്​ മ​ന്ത്രി അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story