Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:48 AM IST Updated On
date_range 23 March 2022 5:48 AM ISTലത മങ്കേഷ്കർക്ക് ഗാനാഞ്ജലിയുമായി എം.എം ഓർക്കസ്ട്ര
text_fieldsbookmark_border
മട്ടാഞ്ചേരി: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർക്ക് ആദരാഞ്ജലി അർപ്പിച്ച മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്ര സുനെഹ് രി യാദേം സംഘടിപ്പിച്ചു. സംഗീത പ്രേമികളെ ലതാജിയുടെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു സംഗീത സന്ധ്യ. ലതയുടെ 30 ൽ ഏറെ ഹിറ്റുകൾ ചലച്ചിത്ര ഗായകരായ ചിത്ര അരുണും, ജ്യോതി മേനോനും ചേർന്ന് ആലപിച്ചു. ഷിഫാന എന്ന ഗായികയും ഇവർക്കൊപ്പം ഗാനങ്ങൾ ആലപിച്ചു. ബെന്നി, തങ്കച്ചൻ, ജെൻസൻ,ജോസി എന്നിവർ വാദ്യോപകരണങ്ങളിൽ അകമ്പടിയേകി. എം. എം ഓർക്കസ്ട്ര സെക്രട്ടറി കെ.എ. ഹുസൈൻ സ്വാഗതം പറഞ്ഞു. ചിത്രം: എം .എം ഓർക്കസ്ട്ര സംഘടിപ്പിച്ച ലതാജി ഗാനാഞജലിയിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
