Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:48 AM IST Updated On
date_range 23 March 2022 5:48 AM ISTവാതിൽപടി സേവനവുമായി കളമശ്ശേരി നഗരസഭ ബജറ്റ്
text_fieldsbookmark_border
കളമശ്ശേരി: കുടിവെള്ളക്ഷാമം പരിഹരിക്കാൻ 38.10 കോടിയും പാർപ്പിടത്തിന് 1.70 കോടിയും വാതിൽപടി സേവനത്തിന് 20 ലക്ഷവും വകയിരുത്തി കളമശ്ശേരി നഗരസഭയുടെ 2022-23 വർഷത്തെ ബജറ്റ് വൈസ് ചെയർപേഴ്സൻ സൽമ അബൂബക്കർ അവതരിപ്പിച്ചു. സ്റ്റേറ്റ് മിഷൻ മാനേജ്മെന്‍റിന്‍റെ അമൃത് പദ്ധതിയിൽപെടുത്തിയാണ് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക. പ്രായാധിക്യം, ഗുരുതര രോഗം, അതിദാരിദ്ര്യം എന്നിവർ നഗരസഭയിൽ വരാതെ സേവനങ്ങൾ വീടുകളിൽ എത്തിക്കുന്ന പദ്ധതിയാണ് വാതിൽപടി സേവനം. കൂടാതെ നഗരസഭ പരിധിയിൽ ഡയാലിസിസ് രോഗികൾക്ക് സർക്കാർ മാനദണ്ഡമനുസരിച്ച് മാസത്തിൽ 4000 രൂപ വീതം നൽകുന്നതിന് 24 ലക്ഷം രൂപ വകയിരുത്തി. നഗരസഭ പ്രദേശത്തെ മലിനജലം സംസ്കരിക്കുന്നതിന് ശാശ്വത പരിഹാരം കാണുന്നതിന് സ്വീവേജ് പ്ലാന്‍റ് സ്ഥാപിക്കാൻ നഗരസഭയുടെ 75 സെന്‍റ് സ്ഥലം വിട്ടുനൽകും. 112 ലക്ഷം രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. 101,75,72,991 രൂപ വരവും 95,48,17,400 രൂപ ചെലവും 6, 27,50,344 രൂപ നീക്കിയിരിപ്പുമാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story