Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:48 AM IST Updated On
date_range 23 March 2022 5:48 AM ISTതൃക്കാക്കര നഗരസഭ കൗൺസിലിൽ വീണ്ടും പ്രതിഷേധം; ഇറങ്ങിപ്പോക്ക്
text_fieldsbookmark_border
മുൻകൂട്ടി തീരുമാനിക്കാത്ത കാര്യങ്ങൾ സപ്ലിമെന്‍ററി അജണ്ടയായി അവതരിപ്പിക്കാൻ ശ്രമിച്ചു കാക്കനാട്: തൃക്കാക്കര നഗരസഭ കൗൺസിൽ യോഗത്തിൽ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. സപ്ലിമെന്‍ററി അജണ്ടകൾ ഉൾപ്പെടുത്തിയതിനെത്തുടർന്ന് എൽ.ഡി.എഫ് കൗൺസിലർമാർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ബുധനാഴ്ച നഗരസഭയുടെ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പ്രതിഷേധം. യോഗത്തിന്‍റെ അജണ്ടകളിൽ മുൻകൂട്ടി തീരുമാനിക്കാത്ത കാര്യങ്ങൾകൂടി സപ്ലിമെന്‍ററി അജണ്ടയായി അവതരിപ്പിക്കാൻ ശ്രമിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നത്. ചൊവ്വാഴ്ച രാവിലെ നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പന്‍റെ അധ്യക്ഷതയിൽ കൗൺസിൽ ഹാളിലാണ് യോഗം ചേർന്നത്. താൽക്കാലിക ജീവനക്കാരുടെ കരാർ നീട്ടുന്നത് ഉൾപ്പെടെ 19 അജണ്ട ആയിരുന്നു ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് വായിച്ചതിന് പിന്നാലെ അടിയന്തരപ്രാധാന്യമില്ലാത്ത 15 അജണ്ടകൂടി അനുമതി തേടാനായിരുന്നു ഭരണപക്ഷ തീരുമാനം. എന്നാൽ, സപ്ലിമെന്‍ററി അജണ്ടയുടെ മറവിൽ വിവിധ പദ്ധതികൾക്ക് അംഗീകാരം നേടാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധമുയർത്തുകയായിരുന്നു. കൈയിൽ കിട്ടിയപ്പോഴാണ് വിഷയം എന്താണെന്നുപോലും അറിഞ്ഞതെന്ന് കൗൺസിലർമാർ പറഞ്ഞു. തുടർന്ന് യോഗം ബഹിഷ്കരിച്ച് ഹാളിൽനിന്ന് ഇറങ്ങിപ്പോയി. കൗൺസിലർമാരിൽ ഒരാളെങ്കിലും വിയോജിച്ചാൽ സപ്ലിമെന്‍ററി അജണ്ടകൾ ചർച്ച ചെയ്യാൻ കഴിയില്ലെന്നാണ് ചട്ടം. ഇതോടെ അജണ്ടകൾ അടുത്ത കൗൺസിൽ യോഗങ്ങളിൽ പരിഗണിക്കാൻ തീരുമാനിച്ചാണ് യോഗം പിരിച്ചുവിട്ടത്. പുതിയ ഭരണസമിതി ചുമതലയേറ്റ് ഒരുവർഷം കഴിഞ്ഞെങ്കിലും തൃക്കാക്കര നഗരസഭ കൗൺസിലിലെ നാടകീയരംഗങ്ങൾക്ക് ഇനിയും അവസാനമായിട്ടില്ല. ഭരണപക്ഷ-പ്രതിപക്ഷ തർക്കങ്ങളെത്തുടർന്നും സമരങ്ങളെത്തുടർന്നും നിരവധി പ്രതിഷേധങ്ങൾക്കും ഇറങ്ങിപ്പോക്കിനുമാണ് കൗൺസിൽ ഹാൾ സാക്ഷ്യം വഹിച്ചത്. ഫോട്ടോ: സപ്ലിമെന്‍ററി അജണ്ടകൾ ചേർത്തതിൽ പ്രതിഷേധിച്ച് തൃക്കാക്കര നഗരസഭ കൗൺസിൽ യോഗത്തിൽനിന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ഇറങ്ങിപ്പോയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
