Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:47 AM IST Updated On
date_range 23 March 2022 5:47 AM ISTതൊഴിലാളികളുടെ മരണം: 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' ആണെന്ന് എ.ഐ.യു.ടി.യു.സി
text_fieldsbookmark_border
തൃപ്പൂണിത്തുറ: കളമശ്ശേരി കിൻഫ്ര പാർക്ക് ഇലക്ട്രോണിക്സ് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ നാല് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിനുപിന്നിൽ, സർക്കാറിന്റെ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' ആണെന്ന് എ.ഐ.യു.ടി.യു.സി സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. സർക്കാറിന്റെ മത്തുപിടിച്ച നിക്ഷേപസൗഹൃദനയം കാരണം ഇത്തരം സ്ഥാപനങ്ങളുടെ നിർമാണപ്രവൃത്തികളിൽപോലും നിയമപരമായി പാലിക്കേണ്ട സുരക്ഷാനിബന്ധനകളോ മുൻകരുതലുകളോ പാലിക്കപ്പെടുന്നില്ല. ഇക്കാര്യങ്ങൾ ഉറപ്പാക്കേണ്ട ലേബർ എൻഫോഴ്സ്മെന്റിനെപോലും സർക്കാർ നിർവീര്യമാക്കി. ചങ്ങാത്ത മുതലാളിത്തത്തിൽ നിലയുറപ്പിച്ച സർക്കാർ തൊഴിലാളികളുടെ ജീവനും തൊഴിലിടങ്ങളിലെ സുരക്ഷക്കും ഒരുവിലയും കൽപിക്കുന്നില്ലെന്നും എ.ഐ.യു.ടി.യു.സി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മരണപ്പെട്ട നാലുപേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും പരിക്കു പറ്റിയവർക്ക് അഞ്ച് ലക്ഷം രൂപ വീതവും അടിയന്തര സഹായമായി സർക്കാർ നൽകണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story