Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 12:16 AM GMT Updated On
date_range 23 March 2022 12:16 AM GMTപാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
text_fieldsbookmark_border
പാറക്കടവ്: ബ്ലോക്ക് പഞ്ചായത്തിൽ കൃഷിക്കും ആതുരമേഖലക്കും ഗ്രാമവികസനം, വനിത ക്ഷേമ പദ്ധതികൾക്കും ഊന്നൽ നൽകുന്ന 28.78 കോടി വരവും 28.57 കോടി ചെലവും 16 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് ഷെറൂബി സെലസ്റ്റീന അവതരിപ്പിച്ചു. പ്രസിഡന്റ് ടി.വി. പ്രദീഷ് അധ്യക്ഷത വഹിച്ചു. പുത്തൻവേലിക്കര താലൂക്ക് ആശുപത്രി വികസനം, കിടത്തിച്ചികിത്സ എന്നിവക്കും ബ്ലോക്ക് പഞ്ചായത്ത് വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിനും വനിത ക്ഷേമപദ്ധതികൾക്കും 25 ലക്ഷം വീതമാണ് വകകൊള്ളിച്ചിട്ടുള്ളത്. തരിശുരഹിത പാറക്കടവ് ബ്ലോക്ക് പദ്ധതിക്കും നെൽകൃഷി, പച്ചക്കറി കൃഷി, പാൽ കാലിത്തീറ്റ സബ്സിഡി, ജലസംഭരണികളുടെ സംരക്ഷണം, ബ്ലോക്ക് റിസോഴ്സ് സൻെറർ രൂപവത്കരണം എന്നിവക്ക് 15 ലക്ഷം വീതവും നീക്കിവെച്ചു. ദുരന്ത നിവാരണ രൂപവത്കരണത്തിന് 10 ലക്ഷം ഉൾപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story