Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:49 AM IST Updated On
date_range 21 March 2022 5:49 AM ISTകലാജാഥക്ക് സ്വീകരണം
text_fieldsbookmark_border
കാലടി: 2025 ഓടെ എയ്ഡ്സ് രോഗാണുക്കളെ ഇല്ലായ്മ ചെയ്യുക എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ല ആശുപത്രിയില്‍നിന്ന് ആരംഭിച്ച കലാജാഥക്ക് കാലടി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലും മറ്റൂരിലും സ്വീകരണം നല്കി. സ്വീകരണ സമ്മേളനം കാലടി ടൗണ്‍ വാര്‍ഡ് മെംബർ പി.ബി. സജീവ് ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി. വിനോജ് അധ്യക്ഷത വഹിച്ചു. പി.ബി. സന്ധ്യ, എം.എസ്. ശശികല, അഖില്‍ ജി. നായര്‍, ഡോണ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. തണ്ണീര്‍ മുക്കം സദാ ശിവനും സംഘവും ബോധവത്കരണം നടത്തി. ചിത്രം: കാലടി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ തണ്ണീര്‍മുക്കം സദാശിവന്റെ നേതൃത്വത്തില്‍ നടത്തിയ എയ്ഡ്സ് ബോധവത്കരണം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story