Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവികസനം കൊതിക്കുന്ന...

വികസനം കൊതിക്കുന്ന ഗ്രാമം

text_fields
bookmark_border
ഇടുക്കി മ്ലാമല വികസന സപ്ലിമെന്‍റിലേക്ക് ഇടുക്കി ജില്ലയുടെ മലയോര മേഖലയായ മഞ്ഞുമല വില്ലേജിൽ വണ്ടിപ്പെരിയാർ ​ഗ്രാമ പഞ്ചായത്തിൽ 23-ാം വാർഡിൽപ്പെട്ട ഒരു ഗ്രാമമാണ്​ തേണ്ടാക്കൽ. ഈ പ്രദേശത്ത്​ വികസനം ഇതുവരെയും എത്തി നോക്കിയിട്ടില്ല. തമിഴ്​നാട്ടിൽനിന്ന്​ തേയില തോട്ടത്തിലെ തൊഴിലാളികളായി വന്നവരാണ്​ ഭൂരിഭാഗം ജനങ്ങളും. ഇതിൽ ഏറ്റവും കൂടുതൽ തമിഴ്​ വംശജരാണ്​. ആർ.ബി.ടി എന്ന എസ്​റ്റേറ്റ്​ നന്നായി പ്രവർത്തിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ആ കാലത്ത്​ ജനങ്ങൾക്ക്​ (തൊഴിലാളികൾക്ക്​) ജോലി ഭാരം ഉണ്ടായിരുന്നെങ്കിലും വേല കൂലി സമയാസമയം ലഭിച്ചിരുന്നതുകൊണ്ടും ലയങ്ങൾ താമസ സൗകര്യം ആയിരുന്നതുകൊണ്ടും ജീവിതത്തിന്​ ബുദ്ധിമുട്ട്​ ഇല്ലായിരുന്നു. എന്നാൽ ആർ.ബി.ടി എസ്​റ്റേറ്റ്​ പൂടുകയും ജനങ്ങളുടെ ജീവിത മാർഗം തടസ്സപ്പെടുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ഏതാണ്ട്​ എട്ട്​ വർഷ​ത്തോളം തൊഴിലാളികൾതന്നെ കൊളുന്ത്​​ എടുത്ത്​ വിറ്റ്​ ഉപജീവന മാർഗം കണ്ടെത്തി. ചില കുടുംബങ്ങൾ സ്വന്തം ദേശമായ തമിഴ്​നാട്ടിലേക്ക്​ മണടങ്ങിപ്പോകുയും ചെയ്തു. പിന്നീട്​ തിരുവല്ലായിൽ ഉള്ള പോബ്​സൺ എന്ന കമ്പനി ഈഎസ്​റ്റേറ്റ്​ ഏറ്റെടുത്ത്​ നടത്തിവരുന്നു. ഇപ്പോൾ എസ്​റ്റേറ്റ്​ നഷ്ടത്തിലാണെന്ന്​ ഉടമ പറയുന്നു. ഇടിഞ്ഞുപൊളിഞ്ഞ ലയങ്ങൾ, യോഗ്യമല്ലാത്ത കക്കൂസുകൾ, മഴക്കാലമായാൽ ഭീതിയോടുകൂടി താമസിക്കുന്ന തോട്ടം തൊഴിലാളികൾ... ഇവിടുത്തെ ജനത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹമാണ്​ ഒരു ടാർ ഇട്ട റോഡ്​, മറ്റ്​ യാത്രാ സൗകര്യങ്ങളും. വണ്ടിപ്പെരിയാറിൽ നിന്ന്​ 15 കി. മീ. ചപ്പാത്തിൽനിന്ന്​ 12 കി.മീ. ഏലപ്പാറയിൽനിന്ന്​ 8 കി.മി. ഇതിന്‍റെ നടുവിലാണ്​ തേങ്ങാക്കൽ എന്ന ഗ്രാമം. ഈ ദേശത്തിന്‍റെ വികസനം യാഥാർഥ്യമാകണമെങ്കിൽ വണ്ടിപ്പെരിയാർ-ഏലപ്പാറ റോഡ്​ ഉണ്ടാകണം. യാത്രാ സൗകര്യം ഇതോടുകൂ​ടെ ഉണ്ടാകണം. കുട്ടിക്കാനത്ത്​ നിന്നും കുമളിക്ക്​ ഏറ്റവും ദൂരം കുറഞ്ഞ വഴിയാണ്​ ഏലപ്പാറയിൽ നിന്നുമുള്ളത്​. ടൂറിസ്റ്റ്​ കേന്ദ്രമായ വാഗമണ്ണിൽ നിന്ന്​ തേക്കടിയിലേക്ക്​ ഏറ്റവും ദൂരം കുറഞ്ഞ പാത. ഇപ്പോൾ ലാണ്ട്രം റോഡിന്‍റെ നിർമാണം ആരംഭിച്ചിരിക്കുന്നു. ഇത്​ പൂർത്തീകരിച്ചാൽ തേക്കടിക്ക്​ 20 കി.മീ ലാഭമുണ്ട്​. ഈഗ്രാമത്തിൽ ടാർ ഇട്ട റോഡ്​ പുതിയ തലമുറ കണ്ടിട്ടില്ല. മ്ലാമല ഫാത്തിമാ സ്​കൂൾ കുട്ടികൾ 2 വർഷം മുമ്പ്​ യാത്രാ സൗകര്യത്തെ ചൊല്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിന്‍റെ ഫലമായി നൂറടി പാലം, ശാന്തി പാലം എന്നീ പാലങ്ങളുടെ പണി ആരംഭിച്ചു കഴിഞ്ഞു. പാലം ഉണ്ടായാൽ റോഡില്ല. റോഡാണോ തോടാണോ ഇപ്പോൾ ഉള്ളതെന്ന്​ സംശയിക്കേണ്ടിയിരിക്കുന്നു. ഈ പ്രദേശത്തുനിന്ന്​ ഒരു രോഗിയേയോ ഗർഭിണിയേയോ ആശുപത്രിയിൽ കൊണ്ടുപോയാൽ വഴിയിൽവെച്ച്​ മരണമോ പ്രസവമോ സംഭവിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തുനിന്ന്​ ഗർഭിണികൾ ആയ സ്ത്രീകളെ ആഴ്ചകൾക്ക്​ മുമ്പ്​ ആശുപത്രിയിൽ കൊണ്ടാുപോകുന്നു. ഏലപ്പാറ പഞ്ചായത്തിനോട്​ ചേർന്ന്​ കിടക്കുന്ന സ്ഥലമാണ്​ തേങ്ങാക്കൽ. കിഴക്കേ പുതുവൽ നിന്ന്​ 6 കി.മീ കല്ലുകാട്ടിൽ നിന്ന്​ 5 കി.മീ. തെപ്പാകുളം, ചിന്നക്കാനം, കല്ലുമേട്​ എന്നീ പ്രദേശത്തുനിന്ന്​ കിലോമീറ്ററുകൾ നടന്നാൽ മാത്രമേ കുട്ടികൾക്ക്​ സ്കൂളിലെത്താൻ കഴിയുകയുള്ളൂ. 10ാം ക്ലാസ്​ വിദ്യാഭ്യാസം കഴിഞ്ഞാൽ കുട്ടികൾ വണ്ടിപ്പെരിയാർ, ഏലപ്പാറ, ഉപ്പുതറ, മേണികുളം എന്നീ പ്രദേശത്തുള്ള സ്കൂളുകളെ ഉന്നത വിദ്യാഭ്യാസത്തിന്​ ആശ്രയിക്കേണ്ടിവരുന്നു. മഴക്കാലമായാൽ പല തോടുകൾ കടക്കേണ്ട ഇടമായതിനാൽ കുട്ടികളുടെ പഠനം മുടങ്ങുന്നു. ആയതുകൊണ്ട്​ മ്ലാമലയിലുള്ള ഫാത്തിമ സ്കൂൾ ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തേണ്ടതാണ്​. മാറി മാറി വരുന്ന പഞ്ചായത്ത്​ ഭരണ സമിതി, ജില്ലാ പഞ്ചായത്ത്​, ​ബ്ലോക്ക്​, നിയമസഭ തെരഞ്ഞെടുപ്പുകൾ വരുമ്പോൾ മോഹന വാഗ്ദാനങ്ങൾ വാരി വിതറി നേതാക്കൾ കടന്നു പോകുന്നു. വിജയം കഴിയുമ്പോൾ ഫ്ലക്സ്​ വെച്ച്​ ജനങ്ങളെ കബളിപ്പിക്കുന്നു. ഈ പ്രവണത മാറ്റി നാടിന്‍റെ വികസനത്തിന്​ യാത്രാ സൗകര്യം ഉറപ്പ്​വരുത്തണം. ഒരു മണികൂർ ഇട​വിട്ട്​ വരുന്നതായ ഒരു കെ.എസ്​.ആർ.ടി.സയും ഒരു പ്രൈവറ്റ്​ ബസും മാത്രമാണ്​ ഏക ആശ്രയം. ഇതു വന്നാൽ വന്നു. ഈ സാഹചര്യത്തിൽ പലരുടെയും യാത്ര മുടങ്ങുന്നു. കുട്ടികളുടെ പഠനം മുടങ്ങുന്നു. അതുകൊണ്ട്​ കക്ഷി-രാഷ്ട്രീയ തടസമില്ലാതെ വണ്ടിപ്പെരിയാർ മുതൽ ഏലപ്പാറ വരെയും ഉള്ളതായ റോഡ്​ പി.ഡബ്ല്യു.ഡി ഏറ്റെടുത്തും. ജില്ലാ പഞ്ചായത്ത്​, രഗാമ പഞ്ചായത്ത്​, ബ്ലോക്ക്​ എന്നിവർ ഏറ്റെടുത്ത്​ ഈ നാടിനെയും ജനങ്ങളെയും യാത്രാ ദുരിതത്തിൽ നിന്ന്​ രക്ഷിക്കേണ്ടത്​ ആവശ്യമാണ്​. എന്ന്​ തേങ്ങാക്കൽ ഗ്രാമ ജനതക്കുവേണ്ടി സെന്‍റ്​ പോൾസ്​ സി.എസ്​.ഐ ഇടവക ശുശ്രൂകൻ കെ.കെ. ജോണി PHOTO Z:-MLAAMALA SUP....- MLAAMALA SUP MATTER 4 WITH PHOTO K.K JOHNY
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story