Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:43 AM IST Updated On
date_range 19 March 2022 5:43 AM ISTമുനമ്പം തിരുകുടുംബ ദൈവാലയത്തിൽ ഊട്ട് തിരുനാൾ
text_fieldsbookmark_border
മുനമ്പം: തിരുക്കുടുംബ ദേവാലയത്തിലെ ഊട്ട് തിരുനാളിന് ആരംഭം കുറിച്ച് കൊടിയേറി. കോട്ടപ്പുറം സെന്‍റ് മൈക്കിൾസ് കത്തീഡ്രൽ വികാരി ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ദിവ്യബലിക്ക് മുഖ്യ കാർമിത്വം വഹിച്ചു. റവ. ഫാ. ഫ്രാൻസൻ കുരിശിങ്കൽ വചന സന്ദേശം നൽകി. ഇടവക വികാരി ഫാ. ബിജു പാലപ്പറമ്പിൽ സഹകാർമികനായി. ശനി രാവിലെ ഒൻപതിന് തിരുനാൾ ദിവ്യബലിക്ക് കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ.ഡോ. ആന്‍റണി കുരിശിങ്കൽ മുഖ്യകാർമികത്വം വഹിക്കും. തിരുന്നാളിന് വികാരി ഫാ. ബിജു പാലപ്പറമ്പിലും കൺവീനർ ആൻസിലി പടമാടൻ, ഹെൻട്രി ഒളാട്ടുപുറത്ത്, ജോസഫ് പള്ളിപ്പറമ്പിൽ, കേന്ദ്ര സമിതി പ്രസിഡന്‍റ് സെബാസ്റ്റ്യൻ കാവലംകുഴി, പാരിഷ് കൗൺസിൽ സെക്രട്ടറി ക്ലീറ്റസ് പനക്കൽ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story