Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമാശ്വാസം പദ്ധതി: ധന...

സമാശ്വാസം പദ്ധതി: ധന സഹായത്തിന് രേഖ സമര്‍പ്പിക്കണം

text_fields
bookmark_border
മൂവാറ്റുപുഴ: കേരള സാമൂഹ്യ സുരക്ഷ മിഷന്റെ സമാശ്വാസം പദ്ധതി ധനസഹായം ലഭിക്കുന്ന മൂവാറ്റുപുഴ നഗരസഭയിലെ ഗുണഭോക്താക്കൾ ആവശ്യമായ രേഖകൾ 20നകം ഹാജരാക്കണം. വൃക്കരോഗികളായ ഡയാലിസിസ് ചെയ്യുന്നവരും വൃക്ക, കരൾ മാറ്റിവെക്കലിന് വിധേയരായവരും ഹീമോഫീലിയ രോഗബാധിതരും അരിവാൾ രോഗികളുമായ കുടിശ്ശിക ധനസഹായം ലഭിക്കേണ്ടവരും 2021 ജനുവരി 27 വരെ അപേക്ഷ സമർപ്പിച്ചവരുമാണ് രേഖകൾ സമർപ്പിക്കേണ്ടത്. ആധാർ ബന്ധിപ്പിച്ചുള്ള ബാങ്ക് പാസ് ബുക്ക്, ബി.പി.എൽ., എ.പി.എൽ. രേഖകൾ, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ വ്യക്തമായി സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മേൽവിലാസം ഉൾപ്പെടെയുള്ള ലൈഫ് സർട്ടിഫിക്കറ്റ്, ഗുണഭോക്താവിന്റെ ഫോൺ നമ്പർ എന്നിവയാണ് ഹാജരാക്കേണ്ടത്. ഇതിനുപുറമേ സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന ധനസഹായം ലഭിച്ചു കൊണ്ടിരിക്കുന്ന സ്നേഹസ്പർശം പദ്ധതിയിലെ ചൂഷണത്തിന് വിധേയരായ അവിവാഹിത അമ്മമാർക്ക് സഹായം നൽകുന്ന പദ്ധതിയുടെ മാനദണ്ഡം പരിഷ്കരിച്ച സർക്കാർ ഉത്തരവിറക്കി. ഇത് പ്രകാരം ബി.പി.എൽ. വിഭാഗത്തിന് മാത്രമാകും ധനസഹായം ലഭിക്കുക. 60 വയസ്സ് വരെ പ്രായം നിജപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന വരും ഇതിനായി അപേക്ഷ സമർപ്പിച്ചിട്ട് ഉള്ളവരും അവരുടെ ആധാർ ബന്ധിപ്പിച്ചുള്ള ബാങ്ക് പാസ് ബുക്ക്, ബി.പി.എൽ. റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മേൽവിലാസം ഉൾപ്പെടെയുള്ള ലൈഫ് സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഗുണഭോക്താവിന്റെ ഫോൺ നമ്പർ, വിവാഹിത അല്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. എന്നാൽ, മാത്രമേ ഇരു പദ്ധതികളുടേയും ധനസഹായം ഈ സാമ്പത്തിക വർഷം അനുവദിക്കൂവെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9072380117 എന്ന നമ്പറിൽ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story