Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൊഴിലുറപ്പ് പദ്ധതി: ...

തൊഴിലുറപ്പ് പദ്ധതി: കടമക്കുടിയില്‍ കലക്ടര്‍ സന്ദര്‍ശനം നടത്തി

text_fields
bookmark_border
കൊച്ചി: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കടമക്കുടി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സ്ഥലം ജില്ല കലക്ടര്‍ ജാഫര്‍ മാലിക് സന്ദര്‍ശിച്ചു. വാര്‍ഡ് 2, 13 ലെ തൊഴിലിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. മുറിക്കല്‍ പ്രദേശത്തെ കയര്‍ ഭൂവസ്ത്രം ധരിക്കല്‍ പുരോഗതിയും വിലയിരുത്തി. ചരിയംതുരുത്തില്‍ മത്സ്യത്തൊഴിലാളിയായ മേരി വര്‍ഗീസിന്റെ ചിറ സംരക്ഷണ സ്ഥലവും സന്ദര്‍ശിച്ചു. കയര്‍ കോര്‍പറേഷനുമായി ചേര്‍ന്ന് കയര്‍ ഭൂവസ്ത്രം വിരിച്ചാണ് ചിറ ബലപ്പെടുത്തുന്നത്. വാര്‍ഡ് പതിമൂന്നില്‍ കടമക്കുടി മുറിക്കലില്‍ കണ്ടല്‍ നടീല്‍ പുരോഗതിയും കലക്ടര്‍ സന്ദര്‍ശിച്ചു വിലയിരുത്തി. തൊഴിലുറപ്പ് തൊഴിലാളികളുടെ നഴ്‌സറിയില്‍ ഉൽപാദിപ്പിച്ച 200 കണ്ടല്‍ തൈകളാണ് പഞ്ചായത്ത് ബണ്ടിന്റെ സമീപമുള്ള പെരിയാര്‍ തീരത്ത് നട്ടുപിടിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി ജോയന്റ് പ്രോഗ്രാം കോഓഡിനേറ്റര്‍(ജെ.പി.സി) ട്രീസ ജോസ്, കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ മേരി വിന്‍സന്റ്, ഇടപ്പള്ളി ബി.പി.ഒ ഗൗതമന്‍ ടി. സത്യപാല്‍ തുടങ്ങിയവർ കലക്ടറോടൊപ്പം ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story