Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:53 AM IST Updated On
date_range 18 March 2022 5:53 AM ISTവൈറ്റിലയില്‍ ബാറില്‍ തീപിടിത്തം: ഒഴിവായത് വൻ ദുരന്തം
text_fieldsbookmark_border
വൈറ്റില: എരൂര്‍-വൈറ്റില റോഡില്‍ കണിയാമ്പുഴ പാലത്തിനു സമീപത്തെ മാക്‌സ് കൊച്ചിന്‍ ഹെറിറ്റേജ് ബാറില്‍ തീപിടിത്തം. കെട്ടിടത്തിന്റെ ഒന്നാംനിലയിലെ സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയുടെ മുകള്‍ഭാഗത്തായാണ് തീപിടിത്തമുണ്ടായത്. മുകൾതട്ടില്‍ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ തീപിടിച്ച് ആളിക്കത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 2.15ഓടെയാണ് മുറിയുടെ മേല്‍ക്കൂരയില്‍നിന്ന് പുക ഉയരുന്നതായി ശ്രദ്ധയിൽപെട്ടത്. ഈ സമയം അകത്തുണ്ടായിരുന്ന തൊഴിലാളികള്‍ ജനാലയിലൂടെയും മറ്റും പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ബാര്‍ അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് തൃപ്പൂണിത്തുറ, ഗാന്ധിനഗര്‍ അഗ്നിരക്ഷാസേനകളുടെ രണ്ടുവീതം വാഹനവും ക്ലബ് റോഡ്, തൃക്കാക്കര സ്റ്റേഷനുകളില്‍നിന്ന് ഓരോ വാഹനവും എത്തി അരമണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്. ബാര്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്തുനിന്ന് മാറിയുള്ള മുറിയായതിനാല്‍ മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. എക്‌സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. EC-TPRA-4 Fire വൈറ്റില കണിയാമ്പുഴ പാലത്തിനു സമീപം മാക്‌സ് കൊച്ചിന്‍ ഹെറിറ്റേജ് ബാറിലുണ്ടായ തീപിടിത്തത്തെതുടര്‍ന്ന് പുക ഉയരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
