Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:53 AM IST Updated On
date_range 18 March 2022 5:53 AM ISTകൃഷിക്കും ഭവനനിര്‍മാണത്തിനും മുന്‍ഗണന നല്‍കി ആമ്പല്ലൂര്‍ പഞ്ചായത്ത് ബജറ്റ്
text_fieldsbookmark_border
കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്‍റ് ജയശ്രീ പത്മാകരന്‍ അവതരിപ്പിച്ചു. കൃഷിക്കും ഭവനനിര്‍മാണത്തിനും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഭവനനിര്‍മാണത്തിന് 10 കോടി 18 ലക്ഷം രൂപയും കൃഷിക്ക് 55,40,200 രൂപയും കുടിവെള്ളത്തിനും ശുചിത്വത്തിനും 20 ലക്ഷം, മൃഗസംരക്ഷണം അഞ്ചുലക്ഷം, ക്ഷീര വികസനം -17,30,000, മത്സ്യമേഖല -8,64,400, ചെറുകിട വ്യവസായം അഞ്ചുലക്ഷം, ആരോഗ്യം- മാലിന്യ സംസ്‌ക്കരണം 15 ലക്ഷം, പകര്‍ച്ചവ്യാധി നിയന്ത്രണം 2 ലക്ഷം, വയോജനങ്ങള്‍ക്കും ഭിന്നശേഷിയുള്ളവരുടെയും ക്ഷേമത്തിനായി അഞ്ചുലക്ഷം, വനിത വികസനം രണ്ടുലക്ഷം, അംഗൻവാടി 47,26,000, പശ്ചാത്തല മേഖല 2.37 കോടി, എസ്.എസ്.എ രണ്ടര ലക്ഷം, പട്ടികജാതി ക്ഷേമം 78,30,000, മറ്റ് മേഖലകള്‍ അനിവാര്യ ചുമതലകള്‍ 12,47,15,238 എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിജു തോമസ്, സെക്രട്ടറി ബി. സമീന എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story