Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:52 AM IST Updated On
date_range 18 March 2022 5:52 AM ISTകൈരാനയും മുസഫർ നഗറും ബി.ജെ.പിക്ക് കിട്ടിയ മറുപടി: ജയന്ത് ചൗധരി
text_fieldsbookmark_border
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ശുഭകരമായ ചില ഫലങ്ങളും നൽകിയിട്ടുണ്ടെന്നും കൈരാനയും മുസഫർ നഗറും ബി.ജെ.പിക്ക് കിട്ടിയ മറുപടിയാണെന്നും രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരി. കൈരാനയെയും മുസഫർനഗറിനെയും അപമാനിക്കാൻ ബി.ജെ.പി നടത്തിയ ശ്രമങ്ങൾക്ക് ജനം മറുപടി നൽകിയെന്നും എൻ.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിൽ ജയന്ത് ചൗധരി പറഞ്ഞു. ഏതൊരു മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുപ്പ് ചൂട് ഉയർത്തുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത് അതേ മണ്ഡലത്തിൽ മറുപടി നൽകാൻ തങ്ങൾക്ക് കഴിഞ്ഞു. പലായനം എന്ന ബി.ജെ.പിയുടെ വ്യാജ പ്രചാരണത്തെ കൈരാനയിൽ പരാജയപ്പെടുത്തി. ധ്രുവീകരണമുണ്ടാക്കാൻ ശ്രമിച്ച മുസഫർനഗറിലും ജയിച്ചു. എന്നാൽ ഗാസിയാബാദ് മുതൽ മഥുര വരെയുള്ള ജില്ലകളിൽ കണക്കുകൂട്ടിയ തെരഞ്ഞെടുപ്പ് ഫലമല്ല വന്നത്. സഹാറൻപുരിൽ നേരിയ വോട്ടുവ്യത്യാസത്തിന് തോറ്റു. ബാഗ്പതും ബഡോതും തോറ്റു. തെരഞ്ഞെടുപ്പിൽ കർഷക സമരം പ്രതിഫലിച്ചിട്ടുണ്ട്. കർഷകർ രാഷ്ട്രീയമായി സംഘടിക്കേണ്ടതുണ്ട് എന്ന് തെളിയിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്. അതേസമയം ഉത്തർപ്രദേശിൽ മാറ്റം കൊണ്ടുവരാൻ തങ്ങൾ നടത്തിയ മുന്നേറ്റം സഫലമായില്ല. ആർ.എൽ.ഡിയെ പട്ടണപ്രദേശങ്ങളിൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഫലം തെളിയിച്ചുവെന്നും ജയന്ത് പറഞ്ഞു. ആർ.എൽ.ഡി നിയോഗിച്ച മൂന്നംഗ സമിതി എല്ലാ ജില്ലകളും സന്ദർശിച്ച് പാർട്ടിയുടെയും സഖ്യകക്ഷികളുടെയും നേതാക്കളെയും പ്രവർത്തകരെയും നേരിൽ കണ്ട് പരാജയകാരണം വിലയിരുത്തുമെന്നും ജയന്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story