Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:52 AM IST Updated On
date_range 18 March 2022 5:52 AM ISTഉജ്ജ്വല ബാല്യ പുരസ്കാരം വിതരണം ചെയ്തു
text_fieldsbookmark_border
കാക്കനാട്: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ജില്ലയിലെ കുട്ടികൾക്കുള്ള ഉജ്ജ്വല ബാല്യ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പുഴകൾ മലിനമാക്കുന്നതിന്‍റെ ദുരന്ത കാഴ്ചകളുടെ ഫോട്ടോകള്‍ ശേഖരിക്കുകയും പരിഹാരം ആവശ്യപ്പെടുകയും ചെയ്ത് മുഖ്യമന്ത്രിക്ക് കത്തെഴുതിയ മരട് സ്വദേശി ആന്‍ലീന അജുവും വേദിക് മാത്സ്, മെന്റല്‍ മാത്സ് എന്നിവയില്‍ പ്രാഗല്ഭ്യം തെളിയിച്ച എളമക്കര സ്വദേശി സുബിഷ എസ്. പൈക്കുമാണ് കലക്ടര്‍ ജാഫര്‍ മാലിക് പുരസ്കാരങ്ങൾ കൈമാറിയത്. ഫലകവും 25,000 രൂപയുടെ കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച 10 കുട്ടികള്‍ക്കുള്ള അനുമോദന പത്രവും ചടങ്ങില്‍ കൈമാറി. വനിത-ശിശു വികസന വകുപ്പിന്റെ കീഴിലെ ജില്ല ശിശു സംരക്ഷണ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ തയാറാക്കിയ ഹ്രസ്വചിത്രം 'കോടമഞ്ഞി'ന്‍റെ പ്രകാശനവും പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. ഉദയം പദ്ധതിയുടെ ഭാഗമായാണ് ചിത്രം നിര്‍മിച്ചത്. സ്റ്റെഫി മാഞ്ഞൂരാനാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചത്. ചടങ്ങില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം ഡാര്‍ലിൻ ഡൊണാള്‍ഡ്, ജില്ല ശിശുസംരക്ഷണ ഓഫിസര്‍ കെ.എസ്. സിനി എന്നിവർ സന്നിഹിതരായി. ചിത്രം: കലക്ടര്‍ ജാഫര്‍ മാലിക് സുബിഷ എസ്. പൈക്ക് ഉജ്ജ്വല ബാല്യ പുരസ്കാരം കൈമാറുന്നു ചിത്രം: കലക്ടർ ജാഫർ മാലിക് ആൻലിന അജുവിന് ഉജ്ജ്വല ബാല്യ പുരസ്കാരം കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
