Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊടുങ്ങല്ലൂരിൽ റിയൽ...

കൊടുങ്ങല്ലൂരിൽ റിയൽ ബിസ്​മി ഷോറൂം ഉദ്​ഘാടനം നാളെ

text_fields
bookmark_border
ബിസിനസ്​ കൊച്ചി: 1984ൽ വി.എ. യൂസഫിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ബിസ്​മി ഇന്ന് കേരളത്തിൽ ഗൃഹോപകരണ വിപണിയിൽ മുൻനിരയിലാണ്. രണ്ടു പതിറ്റാണ്ടിന്‍റെ വ്യാപാരപരിചയവും വിശ്വാസ്യതയും ഗൃഹോപകരണങ്ങളുടെ ഗുണമേന്മയും വിലക്കുറവും വിൽപനാനന്തര സേവനവുമാണ് റിയൽ ബിസ്​മിയുടെ മുഖമുദ്ര. 2025-ഓടെ കേരളത്തിൽ 25 ഷോറൂം എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിന്‍റെ ഭാഗമായി കൊടുങ്ങല്ലൂരിൽ മാർച്ച്​ 19ന്​ റിയൽ ബിസ്​മി പുതിയ ഷോറൂം തുറക്കും. കൊടുങ്ങല്ലൂർ ടി. കെ. എസ്​. പുരത്ത് എൻ. എച്ച് ബൈപാസിൽ 10,000 ചതുരശ്ര അടി വിസ്​തീർണത്തിൽ ലോകോത്തര ഹോം അപ്ലയൻസസ് ബ്രാൻഡുകളുടെ അത്യുഗ്രൻ ​ശ്രേണി ഉപഭോക്​താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. രാവിലെ 11ന്​ എം.ഇ.എസ്​ സംസ്​ഥാന പ്രസിഡന്‍റ്​ ഡോ. പി. എ. ഫസൽ ഗഫൂർ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടനദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് ആൻഡ്​​ വിൻ നറുക്കെടുപ്പിന്‍റെ ഭാഗമാവാം. ഓരോ അര മണിക്കൂറിലും തെരഞ്ഞെടുക്കുന്ന വിജയികളെ കാത്തിരിക്കുന്നത് എൽ.ഇ.ഡി ടി.വി. ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ്. നറുക്കെടുപ്പിലൂടെ 15 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ്​ നൽകുന്നത്. റിയൽ ധമാക്ക ബംബർ സമ്മാനമായി നിസാൻ മാഗ്​നൈറ്റ് കാറാണ് വിജയിയെ കാത്തിരിക്കുന്നത്. ഡോ. വി. എ. അഫ്സൽ, വി. വൈ. സഫീന, വി. എ. അസർ മുഹമ്മദ്, നഫീസ യൂസഫ് എന്നിവരാണ് റിയൽ ബിസ്​മി ഡയറക്ടർ ബോർഡിലുള്ളത്. കലൂർ സ്റ്റേഡിയം, നെട്ടൂർ, അങ്കമാലി, കോതമംഗലം, തോപ്പുംപടി, തൊടുപുഴ, കോഴിക്കോട് തൊണ്ടയാട്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് മറ്റ് ഷോറൂമുകൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story